Mon. Dec 23rd, 2024

നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഹാസ്യനടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ തന്റെ കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു സതീഷ് കൗശിക്. 1965 ഏപ്രിൽ 13ന് ഹരിയാനയിലാണ് അദ്ദേഹം ജനിച്ചത്. ബോളിവുഡിൽ ഇടം കണ്ടെത്തുന്നതിന് മുമ്പ് അദ്ദേഹം നാടകങ്ങളിൽ അഭിനയിച്ചു വരികയായിരുന്നു. നടൻ അനുപം ഖേർ ട്വിറ്ററിലൂടെയാണ് മരണ വാർത്ത പുറത്തുവിട്ടത്.