Wed. Dec 18th, 2024

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിന് തീ പിടിച്ചത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കാണ് ഇട വരുത്തിയതെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞത് തെറ്റാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രദേശത്ത് ആളുകള്‍ വ്യാപകമായി തല ചുറ്റി വീഴുകയാണെന്നും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മുഴുവന്‍ വകുപ്പുകളും നിഷ്‌ക്രിയമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. പ്ലാന്റില്‍ പെട്രോള്‍ ഒഴിച്ചാണ് മാലിന്യം കത്തിച്ചതെന്നും ഈ തീ അണഞ്ഞാലും അഴിമതിയുടെ തീ അണയില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മാലിന്യം നീക്കാതിരിക്കുകയും അത് പരിശോധിക്കാനെത്തിയപ്പോള്‍ തീയിട്ടിരിക്കുകയാണെന്നും ഇത് കേരളത്തിന് അപമാനമാണെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം