Wed. Dec 18th, 2024

ഹൈദരാബാദ്: കാറില്‍ ഇന്ധനം നിറച്ച പണം നല്‍കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മര്‍ദ്ദനമേറ്റ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ മരിച്ചു. ഹൈദരാബാദിലെ നര്‍സിങ്ങിലാണ് സംഭവം. സഞ്ജയ് എന്നയാളാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കാര്‍ യാത്രക്കാരായ മൂന്ന് പേര്‍ ചേര്‍ന്ന് പെട്രോള്‍ പമ്പ് ജീവനക്കാരനെ മര്‍ദിച്ചത്. ഇന്ധനം നിറച്ച ശേഷം പണം ഓണ്‍ലൈനായി നല്‍കാമെന്ന് പറഞ്ഞതോടെയാണ് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് കാര്‍ യാത്രക്കാരായ മൂന്ന് പേര്‍ ചേര്‍ന്ന് ജീവനക്കാരനെ മര്‍ദ്ദിക്കുകയായിരുന്നു. ഇവിടെ നിന്ന് ഓടി രക്ഷപ്പെടാന്‍ നോക്കിയെങ്കിലും മര്‍ദനം തുടര്‍ന്നു. ഒടുവില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ജീവനക്കാരനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ പ്രതികളായ മൂന്നുപേര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണെന്ന് നര്‍സിങ്ങി സിഐ ശിവകുമാര്‍ പറഞ്ഞു. അതേസമയം ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം