Wed. Nov 6th, 2024

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. രണ്ടാം തവണയാണ് സി എം രവീന്ദ്രന്‍ ഇഡിക്ക് മുന്നില്‍ ഹാജരാകുന്നത്. ഫെബ്രുവരി 27 ന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഔദ്യോഗിക തിരക്കുകള്‍ പറഞ്ഞ് രവീന്ദ്രന്‍ ഒഴിഞ്ഞു മാറിയിരുന്നു. ഇതേ തുടര്‍ന്നാണ് വീണ്ടും ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടത്. ലൈഫ് മിഷന്‍ കോഴക്കേസില്‍ സി എം രവീന്ദ്രന് പങ്കാളിത്തമുണ്ടോയെന്നാണ് ഇഡി പരിശോധിക്കുന്നത്. കേസില്‍ അറസ്റ്റിലായ എം ശിവശങ്കറും സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷും നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകളില്‍ രവീന്ദ്രനെപ്പറ്റി പരാമര്‍ശങ്ങളുണ്ട്. ഇതിനെപ്പറ്റിയും ഇഡി വിശദമായി ചോദ്യം ചെയ്‌തേക്കും.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം