Wed. Jan 22nd, 2025

ബ്രഹ്മപുരത്തേത് മനപൂർവമുണ്ടാക്കിയ തീപിടിത്തമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പരിശോധന ഒഴിവാക്കാനാണ് തീയിട്ടതെന്ന് കുട്ടികൾക്ക് പോലും അറിയാം. സംഭവം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നും  പ്രശ്ന പരിഹാരത്തിന് സർക്കാർ നടപടി സ്വീകരിച്ചില്ലെന്നും സതീശൻ കുറ്റപ്പെടുത്തി. അതേസമയം, ബ്രഹ്മപുരത്തെ തീപിടിത്തം നിയന്ത്രണവിധേയമെന്ന് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. നിലവിൽ ഗുരുതര ആരോഗ്യ സാഹചര്യം ഇല്ലെന്നും വീഴ്ച സംഭവിച്ചോയെന്ന് പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.