Mon. Dec 23rd, 2024

ബീഹാർ മുൻ മുഖ്യമന്ത്രി റാബ്‌റി ദേവിയെ ചോദ്യം ചെയ്തതിൽ പ്രതികരണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. ഇത് തെറ്റായ നടപടിയാണെന്നും ഇത്തരം റെയ്‌ഡുകൾ അപമാനകരമാണെന്നും കേജരിവാൾ പറഞ്ഞു. ആശ്രമം മേൽപ്പാലത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു. പ്രതിപക്ഷം ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെല്ലാം ഇത്തരം റെയ്‌ഡുകൾ പതിവായിരിക്കുകയാണെന്നും ഇ ഡി, സി ബി ഐ, ഗവർണർ എന്നിവരെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ഒരുമിച്ച് നിന്നാൽ മാത്രമെ   ജനാധിപത്യം മുന്നോട്ട് പോവുകയുള്ളുവെന്നും അധികാരത്തിലുള്ള സർക്കാരിനെ പ്രവർത്തിക്കാൻ അനുവദിക്കണമെന്നും കേജരിവാൾ കൂട്ടിച്ചേർത്തു. ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ട് ബിഹാർ മുൻ മുഖ്യമന്ത്രി റാബ്‌റി ദേവിയുടെ പട്‌നയിലെ വസതിയിൽ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.