Mon. Dec 23rd, 2024

മദ്യനയ അഴിമതി കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയയെ തീഹാർ ജയിലിലേക്ക് അയക്കാൻ ഉത്തരവ്. മാർച്ച് 20 വരെ സിസോദിയയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാനാണ് ഡൽഹി പ്ര​ത്യേക കോടതിയുടെ വിധി. മദ്യം കുംഭകോണക്കേസിൽ അറസ്റ്റിലായതിനെ തുടർന്ന് സിസോദിയ ഒരാഴ്ചയായി സിബിഐ കസ്റ്റഡിയിലാണ്. കേസുമായി ബന്ധ​പ്പെട്ട് ഫെബ്രുവരി 26നാണ് മനീഷ് സിസോദിയയെ സി ബി ഐ അറസ്റ്റ് ചെയ്തത്. ആദ്യം അഞ്ചുദിവസത്തെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ട കോടതി പിന്നീട് റിമാന്റ് കാലാവധി രണ്ടുദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു. അത് അവസാനിച്ചിരിക്കെയാണ്  ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കിയത്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.