Mon. Dec 23rd, 2024

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് കത്തുനല്‍കിയത്. തീപിടിത്തത്തിൽ കൊച്ചിയിൽ വിഷപ്പുക തങ്ങിനിൽക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കത്തുനൽകിയത്. അതേസമയം, മാലിന്യ പ്ലാന്റിലെ തീ കെട്ടു തുടങ്ങി. എങ്കിലും പുക ഉയരുകയാണ്. അഗ്നിശമന സേനയുടെ നേതൃത്വത്തിൽ പുക ശമിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. നേവിയുടെ രണ്ട് ഹെലികോപ്ടറില്‍ ആകാശത്ത് നിന്ന് വെള്ളം പമ്പ് ചെയ്യുന്നുണ്ട്. സിയാലില്‍ നിന്നും ഉള്‍പ്പടെ യന്ത്രസാമഗ്രികള്‍ ബ്രഹ്‌മപുരത്തെത്തിച്ചു. മണ്ണുമാന്തിയുടെ സഹായത്തോടെയാണ് മാലിന്യ കൂനകളിലെ തീ കെടുത്തുന്നത്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.