Wed. Dec 18th, 2024

പുനെ:

 

നഗര പ്രദേശങ്ങളിൽ വർധിച്ചുവരുന്ന വായു മലിനീകരണം കാരണം ശ്വാസകോശത്തിൽ കറുത്തപാടുകളുള്ള രോഗികൾ ആശുപത്രികളിൽ എത്തുന്നതായി റിപ്പോർട്ടുകൾ.

“നഗരത്തിലും പരിസരത്തും നടക്കുന്ന കെട്ടിടനിർമ്മാണങ്ങളും, ഉണങ്ങിയ ഇലകളും ടയറുകളും കത്തിക്കുന്നതും, വാഹന മലിനീകരണവുമാണ് ഇതിന് പ്രധാന കാരണങ്ങളിൽ ചിലത്. പൂനെ, പിംപ്രി ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷനുകൾ മാലിന്യം കത്തിക്കുന്നതിനെ എതിർക്കുകയും മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, അവ നടപ്പിലാക്കുന്നത് അപര്യാപ്തമാണ്”. ഇത്തരം കുറ്റവാളികൾക്കെതിരെ കർശന നടപടിയുണ്ടാകണമെന്നു
ഇന്ത്യൻ ചെസ്റ്റ് സൊസൈറ്റി പ്രസിഡന്റും പൾമോകെയർ റിസർച്ച് ആൻഡ് എജ്യുക്കേഷൻ (PURE) ഫൗണ്ടേഷൻ ഡയറക്ടറുമായ സുന്ദീപ് സാൽവി പറഞ്ഞു.”ശ്വാസകോശത്തിലെ കറുത്ത പാടുകൾ ഒരു ലക്ഷണം മാത്രമാണ്”. ഇത് ആസ്ത്മയ്ക്കും കാരണമാകുന്നു”. അദ്ദേഹം കൂട്ടിച്ചേർത്തു,