Sat. Jan 18th, 2025

അതിരപ്പിള്ളിയിൽ സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് അടച്ചിടാൻ നിർദേശം നൽകി ആരോഗ്യ മന്ത്രി വീണ ജോർജ്. പാർക്കിൽ കുളിച്ച കുട്ടികൾക്ക് എലിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ്  സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിൽ പരിശോധന നടത്തിയിരുന്നു. ആരോഗ്യ വകുപ്പ് നൽകിയ റിപ്പോർട്ടിനെത്തുടർന്നാണ് നടപടി. തൃശ്ശൂർ ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വാട്ടർ തീം പാർക്കിലെ വെള്ളത്തിന്‍റെ സാമ്പിൾ ആരോഗ്യ വിഭാഗം ശേഖരിച്ച് പരിശോധന ആരംഭിച്ചു. എന്നാൽ എലിപ്പനിയുടെ സ്ത്രോതസ്സ് കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.