Mon. Dec 23rd, 2024

ലൈഫ് മിഷൻ കോഴക്കേസിൽ എം ശിവശങ്കറിന്റെ ജാമ്യഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.  ലൈഫ് മിഷൻ കേസിലെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത സ്വാധീനമുള്ള വ്യക്തി ആയതിനാൽ ജാമ്യം നൽകുന്നത് കേസിനെ ബാധിക്കുമെന്നും ഇ ഡി കോടതിയിൽ വ്യക്തമാക്കി. ഇ ഡിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. എന്നാൽ തനിക്കെതിരെയുള്ളത്, മൊഴികൾ മാത്രമാണെന്നും പ്രതി ചേർത്ത നടപടി തെറ്റാണെന്നുമാണ് ശിവശങ്കർ വാദിച്ചത്. എന്നാൽ ഈ വാദം കോടതി തള്ളി. നിലവിൽ കാക്കനാട് ജില്ലാ ജയിലിൽ ആണ് ശിവശങ്കർ റിമാൻഡിൽ കഴിയുന്നത് 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.