Mon. Dec 23rd, 2024

ഓഹരിക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം വേണമെന്ന് സുപ്രിംകോടതി. അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബർഗ് റിപ്പോർട്ടിൽ വെളിപ്പെടുത്തിയ കാര്യങ്ങളെക്കുറിച്ച് രണ്ട് മാസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സെബിയോട് സുപ്രീംകോടതി നിർദേശിച്ചു. സ്റ്റോക്ക് മാർക്കറ്റിന്റെ റെഗുലേറ്ററി മെക്കാനിസത്തിന്റെ നിലവിലെ പ്രവർത്തനം അവലോകനം ചെയ്യാൻ മുൻ ജഡ്ജി എ എം സപ്രെ അധ്യക്ഷനായ ഒരു വിദഗ്ധ സമിതിയെയും കോടതി നിയോഗിച്ചു. ഒ.പി ഭട്ട്, ജസ്റ്റിസ് ദിയോത്ക്കർ , നന്ദൻ നിലേകനി, കെ.വി കാമത്ത് തുടങ്ങിയവരാണ് സമിതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. നിക്ഷേപകർ കബളിപ്പിക്കാൻ ഇരയാക്കരുതെന്നും സുപ്രീംകോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കമ്മിറ്റി അംഗങ്ങളെ നിയമിച്ചത്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.