Wed. Dec 18th, 2024

നാഗാലാന്‍ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ വിജയം നേടി ഹെകാനി ജഖാലു. നാഗാലാന്‍ഡ് നിയമസഭയിലെ ആദ്യ വനിത പ്രതിനിധിയാണ് ഹെകാനി.  ലോക് ജനശക്തി പാർട്ടി സ്ഥാനാർഥി അസെറ്റോ സിമോമിയെ പരാജയപ്പെടുത്തിയാണ് എൻ ഡി പി പി സ്ഥാനാർഥി ഹെകാനി ജഖാലു വിജയം നേടിയത്. 183 സ്ഥാനാർഥികളില്‍ നാല് വനിതകൾ മാത്രമാണ് ഇത്തവണ ജനവിധി തേടിയത്. 48 കാരിയായ ഹെകാനി ജഖാലു അഭിഭാഷകയും സാമൂഹ്യ പ്രവർത്തകയുമാണ്. പടിഞ്ഞാറൻ അംഗമിയിൽ മറ്റൊരു എൻ ഡി പി പി സ്ഥാനാർഥി സൽഹൌതുവോനോ ക്രൂസ് ലീഡ് ചെയ്യുകയാണ്. 1977ല്‍ യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാർഥിയായ റാണോ മെസെ ഷാസിയയാണ് നാഗാലാന്‍ഡില്‍ നിന്ന് പാര്‍ലമെന്‍റിലെത്തിയ ആദ്യ വനിത.  

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.