Wed. Jan 22nd, 2025

ഹത്രാസ് ബലാത്സംഗ-കൊലപാതകക്കേസിൽ പ്രതികളായ മൂന്ന് പേരെ പ്രത്യേക എസ് സി എസ് ടി കോടതി വെറുതെ വിടുകയും ഒരാളെ കുറ്റക്കാരനെന്ന് വിധിക്കുകയും ചെയ്തു. രവി, ലവ് കുഷ്, രാമു എന്നിവരെയാണ് വെറുതെ വിട്ടത്. മറ്റൊരു പ്രതിയായ സന്ദീപിനെ കുറ്റക്കാരനായി കണ്ടെത്തി. 2020 സെപ്റ്റംബറിൽ ഉത്തർപ്രദേശിലെ ഹത്രാസ്  ജില്ലയിലെ ബൂൽഗർഹിയിൽ 19 കാരിയായ ദളിത് യുവതിയെ ഗ്രാമത്തിലെ ഉയർന്ന ജാതിക്കാരായ നാല് പേർ ബലാത്സംഗം ചെയ്യുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ഡൽഹിയിലെ സഫ്‌ദർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പെൺകുട്ടി മരിച്ചത്. അതേസമയം കോടതി വിധിയിൽ തൃപ്തിയില്ലെന്നും ഹൈകോടതിയിൽ അപ്പീൽ നൽകുമെന്നും പെൺകുട്ടിയുടെ കുടുംബം അറിയിച്ചു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.