Sat. Jan 18th, 2025

ഗ്രീസിൽ ലാരിസ നഗരത്തിൽ ട്രെയിനുകൾ നേർക്കുനേർ  കൂട്ടിയിടിച്ച സംഭവത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി ഉയർന്നു. 57 പേർ പരിക്കുകളോടെ ചികിത്സയിൽ തുടരുകയാണെന്ന് ഗ്രീക്ക് ഫയർ സർവീസ് അറിയിച്ചു. ഇതിൽ ആറു പേരുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച അർധരാത്രിയോടെ ടെമ്പെയിൽ ലാരിസ്സക്ക് സമീപമാണ് അപകടമുണ്ടായത്. പാസഞ്ചർ ട്രെയിനും കാർഗോ ട്രെയിനും തമ്മിലാണ് കൂട്ടിയിടിച്ചത്. നിരവധി കോച്ചുകൾ പാളം തെറ്റുകയും മൂന്ന് കോച്ചുകൾ കത്തിനശിക്കുകയും ചെയ്തു. അപകടത്തിന്റെ ഉത്തരവാദിത്തം ഗ്രീസ് ഭരണകൂടം ഏറ്റെടുക്കുകയും ഉത്തരവാദിത്തത്തിൽ നിന്ന് മാറിനിൽക്കാനാകില്ലെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി രാജിവെക്കുകയും ചെയ്തിരുന്നു. ഇത്തരമൊരു ദുരന്തം ഇനിയൊരിക്കലും ആവർത്തിക്കില്ലെന്നും അതിനായിരിക്കും ഇനി ശ്രമമെന്നും ഗ്രീക്ക് പ്രധാനമന്ത്രി കിരിയാകോസ് മിത്സോതാകിസ് പറഞ്ഞു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.