Fri. Nov 22nd, 2024

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് വീണ്ടും നോട്ടീസ് അയച്ച് ഇഡി. മാര്‍ച്ച് ഏഴിന് രാവിലെ 10.30 കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നെങ്കിലും നിയമസഭ ചേരുന്നതിനാല്‍ എത്താന്‍ സാധിക്കില്ല എന്നായിരുന്നു രവീന്ദ്രന്റെ മറുപടി. ഇതിന് പിന്നാലെയാണ് ഇഡി വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്. അതേസമയം, കേസില്‍ ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ക്കും ഇഡി നോട്ടീസ് അയച്ചു. പിബി നൂഹ് ഐഎഎസ് ഇന്ന് ഹാജരാകണമെന്നാണ് നോട്ടീസ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ തേടുന്നതിനാണ് ഹാജരാകാന്‍ നിര്‍ദ്ദശിച്ചത്. വടക്കാഞ്ചേരി പദ്ധതിയുടെ കരാര്‍ വിശദാംശങ്ങളിലടക്കം വ്യക്തതയുണ്ടാക്കാനാണ് ഇഡിയുടെ നീക്കം. ഇഡിനോട്ടീസ് അനുസരിച്ച് പി ബി നൂഹ് ഇന്ന് തന്നെ ഹാജരായേക്കും. വിവാദ കരാറിനും കേസിനും ശേഷമാണ് പിബി നൂഹ് ചുമതലയേല്‍ക്കുന്നത്. എങ്കിലും ഓഫിസ് രേഖകളിലടക്കം വ്യക്തത വരുത്താനാണ് സിഇഒയെ നോട്ടീസ് നല്‍കി വരുത്തുന്നത്

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം