Wed. Jan 22nd, 2025

 

 

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്ന മേഖലയായ പെരുമ്പാവൂരില്‍ കാലങ്ങളായി തൊഴിലാളികള്‍ക്ക് കൂലി നല്‍കാതെ പറ്റിക്കുകയാണ് മുതലാളിമാര്‍. കൂലി ചോദിക്കുമ്പോള്‍ ചീത്ത വിളിക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങി തൊഴില്‍ നിര്‍ത്തി പോകാന്‍ വരെ പറയുന്ന മുതലാളിമാര്‍ ഉണ്ട്. കൂടുതലായും കോണ്ട്രാക്ടര്‍മാരാണ് തൊഴില്‍ചൂഷണം നടത്തുന്നവര്‍.

മറ്റു ജില്ലകളിലേയ്ക്ക് തൊഴിലാളികളെ ജോലിക്ക് വിട്ട് കൂലി ചോദിക്കുമ്പോള്‍ മുങ്ങുന്ന കോണ്ട്രാക്ടര്‍മാരും ഉണ്ട്. തൊഴില്‍ വകുപ്പിലും പൊലീസ് സ്റ്റേഷനിലും പരാതി കൊടുത്തിട്ടും തൊഴിലാളികളുടെ അവസ്ഥകള്‍ മാറ്റമില്ലാതെ തുടരുകയാണ്. തൊഴിലാളികളുടെ കൃത്യമായ രേഖകള്‍ ഇല്ലാത്തതിനാല്‍ തൊഴില്‍ധാതാക്കള്‍ക്ക് എളുപ്പത്തില്‍ രക്ഷപ്പെടാനും സാധിക്കും.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.