Fri. Nov 22nd, 2024

ന്യൂയോര്‍ക്: നെറ്റ്ഫ്‌ളിക്‌സ് 30 രാജ്യങ്ങളിലെ വരിസംഖ്യ കുറയ്ക്കുന്നതായി റിപ്പോര്‍ട്ട്. 30 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്ല. മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലന്‍ഡ്, ഫിലിപ്പീന്‍സ്, ക്രൊയേഷ്യ, വെനിസ്വേല, കെനിയ, ഇറാന്‍, ഈജിപ്ത്, യമന്‍, ജോര്‍ഡന്‍, ലിബിയ, സ്ലൊവീനിയ, ബള്‍ഗേറിയ, നികരാഗ്വ, എക്വഡോര്‍, വിയറ്റ്‌നാം, ബോസ്‌നിയ-ഹെര്‍സഗോവിന, സെര്‍ബിയ, അല്‍ബേനിയ, നോര്‍ത്ത് മാസിഡോണിയ, സ്ലോവാക്യ, സുഡാന്‍, ഫലസ്തീന്‍, അല്‍ജീരിയ, തുനീഷ്യ, ലബനാന്‍, സൗദി, മൊറോക്കോ, യു.എ.ഇ എന്നീ രാജ്യങ്ങള്‍ പട്ടികയിലുണ്ട്. അതേസമയം, വിവിധ രാജ്യങ്ങളില്‍ വ്യത്യസ്ത തോതിലാണ് നിരക്ക് കുറച്ചത്. 20 ശതമാനം മുതല്‍ 60 ശതമാനം വരെയാണ് കുറച്ചിരിക്കുന്നത്. കടുത്ത മത്സരവും സാമ്പത്തികമാന്ദ്യത്തെക്കുറിച്ചുള്ള ഭയത്താല്‍ ഉപഭോക്താക്കള്‍ ചെലവ് ചുരുക്കുന്നതാണ് നിരക്ക് കുറക്കാന്‍ നെറ്റ്ഫ്‌ളിക്‌സിനെ നിര്‍ബന്ധിതരാക്കിയത്. വരിക്കാരുടെ എണ്ണം കുറഞ്ഞതോടെ നെറ്റ്ഫ്‌ളിക്സിന്റെ ഓഹരിയില്‍ ഇടിവ് സംഭവിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ നീക്കവുമായി നെറ്റ്ഫ്‌ളിക്‌സ് എത്തിയത്. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം