Wed. Nov 6th, 2024

സിഡ്‌നി: ആദിമപ്രപഞ്ചത്തിലെ 6 വമ്പന്‍ ഗാലക്‌സികളെ കണ്ടെത്തി ജെയിംസ് വെബ് ടെലിസ്‌കോപ്. പ്രപഞ്ചത്തിന്റെ പിറവിയുമായി ബന്ധപ്പെട്ട് നിരവധി നിര്‍ണായ കണ്ടെത്തലുകളാണ് ജെയിംസ് വെബ് ടെലിസ്‌കോപ് നടത്തിയത്. ഓസ്‌ട്രേലിയയിലെ സ്വിന്‍ബണ്‍ സര്‍വകലാശാലയിലെ ഗവേഷകരായ ഇവോ ലാബിയും സംഘവുമാണ് ജയിംസ് വെബില്‍ നിന്നുള്ള വിവരങ്ങള്‍ വിലയിരുത്തി പഠനം നടത്തിയത്. ചെറിയ താരസമൂഹങ്ങളാകും ഇക്കാലത്തുണ്ടായിരുന്നതെന്നായിരുന്നു ഇതുവരെയുള്ള ധാരണ. ശാസ്ത്ര ജേര്‍ണലായ നേച്ചറിലാണ് ഇത് സംബന്ധിച്ച ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതേസമയം, കണ്ടെത്തിയത് താരാപഥങ്ങള്‍ തന്നെയാണെന്ന കാര്യത്തില്‍ ഇപ്പോഴും സ്ഥിരീകരണം വന്നിട്ടില്ല. ഒരുപക്ഷേ ഇവ അതിപിണ്ഡ തമോഗര്‍ത്തങ്ങളാകാനും സാധ്യതയുണ്ട്. നാസയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും കനേഡിയന്‍ സ്‌പേസ് ഏജന്‍സിയും സംയുക്തമായാണ് ജെയിംസ് വെബ് ടെലിസ്‌കോപ് നിര്‍മിച്ചിരിക്കുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം