Sun. May 5th, 2024
passport n

ഡല്‍ഹി: പാസ്‌പോര്‍ട്ട് നടപടികള്‍ വേഗത്തിലാക്കാന്‍ പ്രത്യേക ആപ്പുമായി വിദേശകാര്യ മന്ത്രലായം. എം പാസ്‌പോര്‍ട്ട് ആപ്പ് എന്നാണ് ഇതിന്റെ പേര്. ആപ്പ് നിലവില്‍ വന്നാല്‍ പൊലീസ് വെരിഫിക്കേഷനായുള്ള കാത്തിരിപ്പ് കാലയളവ് അഞ്ച് ദിവസമായി കുറയും. സാധാരണയായി പൊലീസ് വെരിഫിക്കേഷനായി 15 ദിവസത്തോളെ എടുക്കും. എന്നാല്‍ ആപ്പ് വരുന്നതോടെ അതിന്റെ സമയം മൂന്നില്‍ രണ്ടായി കുറയും. ഇത് പാസ്‌പോര്‍ട്ട് അപേക്ഷ നടപടിക്രമം വേഗത്തിലാക്കാന്‍ സഹായിക്കും. ഇതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞദിവസം 350 മൊബൈല്‍ ടാബ്ലെറ്റുകള്‍ ഡല്‍ഹി പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. ടാബ്ലെറ്റുകള്‍ വന്നാല്‍ പേപ്പര്‍ പരിശോധന ഗണ്യമായി കുറയും. ടാബ്ലെറ്റുകള്‍ ഉപയോഗിച്ചുള്ള വെരിഫിക്കേഷന്‍ 5 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുന്നതോടെ പാസ്പോര്‍ട്ട് നല്‍കാനുള്ള സമയപരിധി 10 ദിവസമായി കുറയുമെന്ന് ഡല്‍ഹി റീജയണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ അഭിഷേക് ദുബെ പറഞ്ഞു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം