കേരളത്തില്‍ ആദ്യമായി സര്‍വകലാശാല കലോത്സവത്തില്‍ നാടോടിനൃത്തം അവതരിപ്പിച്ച ട്രാന്‍സ് വ്യക്തിയാണ് പ്രകൃതി. ആദിവാസി പണിയ സമുദായത്തില്‍പെട്ട പ്രകൃതി തൃപ്പൂണിത്തുറ ഗവര്‍ണമെന്റ് കേളേജില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. ആദിവാസി ദളിത് കുട്ടികളുടെ കളക്ടീവായ ആദിശക്തി സമ്മര്‍ സ്കൂളിന്റെ സഹായത്തോടെയാണ് പ്രകൃതി തന്റെ ജെന്‍ഡര്‍ വെളിപ്പെടുത്തുന്നത്.
പൂര്‍ണമായും ഒരു സ്ത്രീയായി മാറാനാണ് പ്രകൃതി ആഗ്രഹിക്കുന്നത്. ഹോര്‍മോണ്‍ ചികിത്സ, സര്‍ജറി അടക്കം നിരവധി കടമ്പകള്‍ പ്രകൃതിയ്ക്ക് താണ്ടേണ്ടതായുണ്ട്. സ്ത്രീയായി മാറി ഒരു കുടുംബ ജീവിതം സ്വപ്നം കാണുന്ന പ്രകൃതി അതിനുള്ള പ്രയത്നവും ആരംഭിച്ചു കഴിഞ്ഞു.
ഡാന്‍സും പാട്ടും എഴുത്തുമാണ് പ്രകൃതിയുടെ ജീവവായു. ഭാവിയില്‍ പണിയ സമുദായത്തിലെ ട്രാന്‍സ് എഴുത്തുകാരി ആയി അറിയപ്പെടുകയാണ് പ്രകൃതിയുടെ ലക്ഷ്യം. ഒപ്പം ആദിവാസി സമൂഹത്തിന്റെ തനത് നൃത്തവും പാട്ടും കൂടെകൊണ്ടുപോകാനും ആഗ്രഹിക്കുന്നുണ്ട്.