Mon. Dec 23rd, 2024

ലണ്ടൻ

 

രാജ്യത്തെ ജനങ്ങളിലെ പൊണ്ണത്തടിയ്ക്ക് ഈ മധുരപാനീയം കാരണമാവുന്നുവെന്ന കാരണത്താൽ, എതിർപ്പിനെത്തുടർന്ന് ബ്രിട്ടനിലെ കൊക്കോ കോള കമ്പനി ഫാക്ടറിയിലേക്ക് സ്കൂൾ കുട്ടികൾ നടത്തുന്ന യാത്ര നിർത്തലാക്കുന്നു.

ഈ പാനീയം, യുവജനങ്ങളുടെ ഇടയിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയാൻ ഒരു പുനർവിശകലനത്തിനായി, തങ്ങളുടെ വിദ്യാഭ്യാസ പരിപാടിയും, റിയൽ ബിസിനസ്സ് ചാലഞ്ചും, നിർത്തലാക്കുമെന്ന് കൊക്കോ കോള യൂറോപ്യൻ പാർട്ട്ണേഴ്സ് (സി സി ഇ പി) പ്രസ്താവിച്ചു.

റിയൽ ബിസിനസ്സ് ചാലഞ്ച് എന്ന ദേശീയ മത്സരം വിദ്യാർത്ഥികളുടെ ആവശ്യത്തിനുതകുന്ന കഴിവുകളായ, ഒരുമിച്ചുള്ള പ്രവർത്തനം, പ്രശ്നങ്ങൾ തരണം ചെയ്യൽ എന്നിവ വികസിപ്പിക്കാൻ സഹായിക്കാനുള്ള ലക്ഷ്യം വെച്ചുള്ളതായിരുന്നു.

കഴിഞ്ഞ പത്തുവർഷമായി, അതിന്റെ 6 വിദ്യാഭ്യാസ സെന്റ്ററുകളിലായി 110000 സന്ദർശകരെ കൊക്കോ കോള യൂറോപ്യൻ പാർട്ട്ണേഴ്സ് (സി സി ഇ പി) സ്വീകരിച്ചിരുന്നു. 15000-ൽ അധികം സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളേയും, സർവ്വകലാശാല വിദ്യാർത്ഥികളേയും അവർ സ്വീകരിച്ചിരുന്നു.

അവരുടെ റിയൽ ബിസിനസ്സ് ചാലഞ്ച് പരിപാടിയിൽ ഏകദേശം 390,000 സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ പങ്കെടുത്തിട്ടുണ്ട്.

കഴിഞ്ഞ വേനൽക്കാലത്ത്, ഞങ്ങളുടെ വിദ്യാഭ്യാസ പരിപാടികൾ നിർത്തലാക്കാനുള്ള ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനം ഞങ്ങൾ എടുത്തിരുന്നെങ്കിലും, അത് ഞങ്ങൾ സ്വയം എടുത്ത തീരുമാനം ആണ്. അല്ലാതെ, ഞങ്ങളുടെ വ്യാപാരത്തേയോ, ഞങ്ങളുടെ ഉത്പന്നത്തേയോ സംബന്ധിച്ചുള്ള എന്തെങ്കിലും ബാഹ്യസമ്മർദ്ദം ഉണ്ടായതിന്റെ പ്രതികരണമായിട്ടല്ല” സി സി ഇ പി യുടെ ഒരു വക്താവ് പറഞ്ഞതായി ഒരു മാദ്ധ്യമം റിപ്പോർട്ടു ചെയ്തു.

തങ്ങളുടെ പ്രവർത്തനമേഖലയിൽ യുവജനങ്ങൾക്ക് പ്രവേശിക്കാനുള്ള എല്ലാ തടസ്സങ്ങളും പരിഹരിക്കാൻ കമ്പനി ബാദ്ധ്യസ്ഥരാണ് എന്നും കമ്പനിയുടെ വക്താവ് കൂട്ടിച്ചേർത്തു.

“ഞങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തിൽ അവരുടെ ആവശ്യങ്ങൾക്ക് നല്ല പിന്തുണ കിട്ടുന്ന തരത്തിൽ, ഞങ്ങൾക്ക് എങ്ങനെ യുവജനങ്ങളോടൊത്ത് പ്രവർത്തനം തുടരാൻ കഴിയും എന്ന് ഞങ്ങൾ പുനഃപരിശോധിച്ചുകൊണ്ടിരിക്കയാണ്. ഞങ്ങളുടെ വിദ്യാഭ്യാസ പരിപാടിയുടെ കാര്യത്തിലും, അത് പത്തുവർഷത്തിലധികമായി ആയിരക്കണക്കിന് യുവജനങ്ങളുടെ തൊഴിൽ പരിചയം വർദ്ധിപ്പിക്കുന്നതിന് സഹായകമായി പ്രവർത്തിച്ചതിനെക്കുറിച്ചും വളരെ അഭിമാനം കൊള്ളുന്നു.” വക്താവ് പറഞ്ഞു.

സ്കൂളുകളിലെ ആഹാരരീതിയെ ആധാരമാക്കിയേ വിദ്യാഭ്യാസ സെന്ററുകൾ സന്ദർശിക്കാനെത്തുമ്പോൾ വെള്ളമോ ജ്യൂസോ നൽകിയിട്ടുള്ളൂ എന്നും വക്താവ് പറഞ്ഞു.

മധുരപാനീയങ്ങൾ സ്ഥിരമായി കഴിക്കുന്നത് അനാരോഗ്യത്തിനു വഴിതെളിക്കും എന്ന് വലിയ തെളിവുകൾ വഴി സ്ഥാപിച്ചിട്ടുണ്ട്. പല വലിയ രോഗങ്ങൾക്കും, പ്രധാനമായിട്ടും, പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം, ഹൃദയധമനീരോഗങ്ങൾ- എന്നിവയ്ക്ക് കാരണമാവുന്നത് സോഡ പോലെയുള്ളവയാണെന്ന് ഒരുപാട് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് ആരോഗ്യം ആഗ്രഹിക്കുന്ന ഏതൊരാളും ചെയ്യേണ്ടത് ഇത്തരം പാനീയങ്ങൾ നിർത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *