Thu. Dec 19th, 2024

കാൻബെറ

Screen-Shot-2018-03-06-at-2.41.21-AM
ചൈനയുടെ വൺ ബെൽറ്റ് വൺ റോഡ് ആസ്ത്രേലിയയിലെ തീം പാർക്കിലൂടെ കടന്നുപോയേക്കും

യൂറേഷ്യൻ രാജ്യങ്ങൾ തമ്മിലുള്ള, പ്രധാനമായും റിപ്പബ്ലിക്ക് ഓഫ് ചൈന, ഭൂമി യിലൂടെയുള്ള സിൽക്ക് റോഡ് എക്കണോമിക് ബെൽറ്റ്, കടലിലൂടെയുള്ള മാരിടൈം സിൽക്ക് റോഡ് എന്നിവയിലെ, ബന്ധവും സഹകരണവും ആധാരമാക്കി ചൈന സർക്കാർ നിർദ്ദേശിച്ച ഒരു നിർമ്മാണപദ്ധതിയാണ് വൺ ബെൽറ്റ്, വൺ റോഡ് ഇനീഷ്യേറ്റീവ്, ബെൽറ്റ് ആൻഡ് റോഡ്, ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവ് എന്നും അറിയപ്പെടുന്ന, സിൽക്ക് റോഡ് എക്കണോമിക് ബെൽറ്റ്, 21ആം നൂറ്റാണ്ടിലെ മാരിടൈം സിൽക്ക് റോഡ്, എന്നിവ.

ഇതുവരെ ചൈനയുടെ നിക്ഷേപ പദ്ധതിയായ വൺ ബെൽറ്റ് – വൺ റോഡ് സംരംഭത്തിന്റെ ഭൂപടത്തിൽ എവിടെയും ഇല്ലാതിരുന്ന ദ്വീപ ഭൂഖണ്ഡമായ ആസ്ത്രേലിയയെ പൊടുന്നനെ അതിന്റെ റൂട്ടിൽ കണ്ടെത്തി. ഇതിന്റെ നിർമ്മാണം പൂർത്തിയായാൽ ആഗോളവ്യാപാരം പുതിയൊരു തലത്തിലേക്ക് എത്തിച്ചേരും.

ഒരു വെബ്സൈറ്റിലെ റിപ്പോർട്ടുപ്രകാരം, ചൈനയുടെ സാംസ്കാരിക മന്ത്രാലയത്തിന്റെ വെബ് സൈറ്റിൽ ആസ്ത്രേലിയയിലെ ഗോൾഡ് കോസ്റ്റ് സിറ്റിയിൽ ചൈനീസ് കമ്പനിയായ സോംഗ്‌ചെംഗ് നിർമ്മിച്ച ഒരു തീം പാർക്ക് പ്രൊജക്ട് ഇടം പിടിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

നിർമ്മാണം നടത്താനിരിക്കുന്ന, 400 ദശലക്ഷം ഡോളറിലധികം വില മതിക്കുന്ന, നെരാംഗിലുള്ള ആസ്ത്രേലിയൻ ലെജൻഡ് വേൾഡ് “പ്രധാന സാംസ്കാരിക വ്യാപാര നിക്ഷേപ പദ്ധതി” എന്നു വിശേഷിക്കപ്പെട്ടതും, ചൈനയുടെ സ്വപ്നപദ്ധതിയായ വൺ ബെൽറ്റ് വൺ റോഡ് പദ്ധതിയുടെ ഒരു ഭാഗവുമാണ്.

“ഒരു പദ്ധതിയെന്ന നിലയ്ക്ക് ആസ്ത്രേലിയ സർക്കാർ ഇതിൽ ചേരേണ്ടെന്ന് ആഗ്രഹിക്കുന്നുണ്ടാവില്ല. പക്ഷെ, അവരുടെ സ്വന്തം നിലയിൽ, ആസ്ത്രേലിയയിലെ ചില പ്രത്യേക പദ്ധതികളുടെ ഭാഗമാവുന്നതിൽ നിന്ന് അവരെ ഒന്നിനും തടയാൻ സാധിക്കില്ല.” ചൈനയിലെ വിദഗ്ദ്ധൻ ജോൺ  ഫിറ്റ്സ്‌ജെറാൾഡ് പറഞ്ഞതായി ഒരു മാദ്ധ്യമം പറഞ്ഞു.

ലോകത്തിന്റെ പല ഭാഗത്തും വരാനിരിക്കുന്ന, വൺ ബെൽറ്റ്, വൺ റോഡ് പദ്ധതിയുമായി യോജിച്ചുനടത്തുന്ന, കൂടുതൽ മുൻ‌ഗണന കൊടുത്തിട്ടുള്ള 40 സർക്കാർ പദ്ധതികളുടെ ലിസ്റ്റിൽ 11ആം സ്ഥാനത്താണ് ഈ നിർദ്ദേശിത പാർക്ക്, മന്ത്രിസഭയുടെ വെബ്സൈറ്റിൽ, കൊടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *