കൊൽക്കത്ത, വെസ്റ്റ് ബംഗാൾ
പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രധാനമന്ത്രിയെന്ന നിലയ്ക്കുള്ള തന്റെ അവസാന പ്രസംഗം ആഗസ്ത് 15 2018ൽ ഡൽഹിയിലെ ചെങ്കോട്ടയിൽ വെച്ച് നടത്തുമെന്ന്, 2019 തെരഞ്ഞെടുപ്പിൽ ബി ജെ പിയുടെ പരാജയത്തിൽ വിശ്വാസമർപ്പിച്ച്, ഓൾ ഇന്ത്യാ തൃണമൂൽ കോൺഗ്രസ്സ് നേതാവ് ഡെറിക്ക് ഓ ബ്രയാൻ ഞായറാഴ്ച പറഞ്ഞു.
“ ആദ്യം 2019 നെ നേരിടട്ടെ. പിന്നീട് ബംഗാളിനെക്കുറിച്ച് ചിന്തിക്കാം. ഇതാണ് ബി ജെ പി ക്കുള്ള ഞങ്ങളുടെ വ്യക്തമായ സന്ദേശം. അവരുടെ ലക്ഷ്യം ബംഗാൾ ആണെങ്കിൽ ഞങ്ങളുടെ ലക്ഷ്യം ലാൽ ക്വില (ചെങ്കോട്ട) ആണ്. 2019 ലെ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ വെച്ച് ജനങ്ങളെ അഭിസംബോധന ചെയ്യില്ല എന്ന് ഞാൻ വ്യക്തമാക്കുന്നു.” ബി ജെ പി, ത്രിപുരയിൽ സീറ്റു മുഴുവൻ പിടിച്ചെടുത്തും, നാഗാലാൻഡിൽ ആദ്യമായി പത്തു സീറ്റിലധികം നേടിയും കഴിഞ്ഞതിന്റെ പിറ്റേ ദിവസം ഓ ബ്രയാൻ ഒരു പത്രസമ്മേളനത്തിൽ ഇവിടെ പറഞ്ഞു.
ത്രിപുരയിൽ വിജയിച്ചതിന് ബി ജെ പി എന്തിനാണിത്ര സന്തോഷിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. രാജസ്ഥാൻ ഉപതെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനത്തിന്റെ കാര്യവും എടുത്തുപറഞ്ഞു.
“രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പിന്റെ ഫലം 15 ദിവസങ്ങൾക്കു മുമ്പാണ് വന്നത്. അൾവാർ സീറ്റിൽ 2014 ൽ ബി ജെ പി 2.80 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ഈ പ്രാവശ്യം അത് 1.50 ലക്ഷമായി കുറഞ്ഞിരിക്കുന്നു.” തൃണമൂൽ കോൺഗ്രസ്സ് നേതാവ് പറഞ്ഞു.
60 സീറ്റിൽ 35 ഉം നേടി, വടക്കുകിഴക്കൻ സംസ്ഥാനത്തെ ആദ്യവിജയം നേടി ബി ജെ പി, ത്രിപുരയിലെ 25 വർഷം നീണ്ടുനിന്ന സി പി ഐ (എം) ഭരണം
അവസാനിപ്പിച്ചിരുന്നു. ഇടതുപക്ഷത്തിന് അവിടെ 16 സീറ്റാണ് കിട്ടിയത്.