Sun. Jan 19th, 2025

ഹൈദരാബാദ്

kcR_mar4
മൂന്നാം മുന്നണിക്കായി ദേശീയ നേതാക്കളിൽ നിന്ന് റാവുവിനു പിന്തുണ

ബി ജെ പിയും, കോൺഗ്രസ്സും അല്ലാത്ത ഒരു മുന്നണി എന്ന തന്റെ ആശയം പല പ്രാദേശിക നേതാക്കളിൽ നിന്നും പ്രതികരണത്തിന് ഇടയാക്കുന്നുണ്ടെന്ന്, ദേശീയ രാഷ്ട്രീയത്തിലേക്കുള്ള തന്റെ ആഗ്രഹം പ്രകടമാക്കിയതിനുശേഷം തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ഞായറാഴ്ച പറഞ്ഞു.

“രാവിലെ മുതൽക്കു തന്നെ ഇന്ത്യയുടെ പല ഭാഗത്തുനിന്നും എനിക്കു ഫോൺ വിളികൾ വരുന്നുണ്ട്. ഇന്നുച്ചയ്ക്ക് വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രി മമ്‌താ ബാനർജി വിളിക്കുകയും, ഞാൻ ശരിയായ തീരുമാനമാണെടുത്തതെന്നും അവർ എന്നെ പിന്തുണയ്ക്കുമെന്നും പറഞ്ഞു.” അദ്ദേഹത്തിന്റെ ഔദ്യോകിക വസതിയായ പ്രഗതിഭവനിൽ, വലിയൊരു ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

“മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സൊരേനും വിളിക്കുകയും, എന്റെ കൂടെ നിൽക്കുമെന്നു പറയുകയും ചെയ്തു. അദ്ദേഹം ഇന്ത്യയിലെ മറ്റു പലരുമായിട്ടും ചർച്ച ചെയ്യാൻ ശ്രമിക്കുകയാണെന്നും അതു കഴിഞ്ഞ് ഉടനെത്തന്നെ കാണുമെന്നും ഈ വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യാമെന്നും പറഞ്ഞു” റാവു പറഞ്ഞു.

ഒരുപാട് എം പി മാരും വിളിക്കുകയും അവരുടെ പിന്തുണ അറിയിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു പാർട്ടികളും “ഭരണത്തിൽ ദയനീയമായി പരാജയപ്പെട്ടു” എന്ന് റാവു, കോൺഗ്രസ്സിനേയും, ബി ജെ പി യേയും വിമർശിക്കുകയും ചെയ്തു.

“കർഷകരുടെ ആത്മഹത്യകൾ നാം കാണുന്നു. സ്വാതന്ത്ര്യത്തിന്റെ 70 വർഷങ്ങൾക്കുശേഷവും ഇതെന്തുകൊണ്ടാണ് സംഭവിക്കുന്നത്?” റാവു ചോദിച്ചു.

ജാതി, മതം, രാഷ്ട്രീയം, എന്നീ നിലയിൽ രാജ്യത്തേയും, അതിലെ ജനങ്ങളേയും ദേശീയ പാർട്ടികൾ വിഭജിച്ചുവെന്ന് റാവു ആരോപിച്ചു.

കേന്ദ്രത്തിൽ ബി ജെ പി യുടെ ഭരണത്തിന്റെ സമയത്തും ഒന്നും വ്യത്യാസപ്പെട്ടിട്ടില്ലെന്ന് അവകാശപ്പെട്ട അദ്ദേഹം ചില മേഖലകൾ സംസ്ഥാനത്തിനു കൈമാറണമെന്നും പറഞ്ഞു.

ആരോഗ്യം, വിദ്യാഭ്യാസം, കാർഷികം, നഗരവികസനം എന്നിവ സംസ്ഥാനസർക്കാരുകൾക്ക് കൈമാറണമെന്നും, എന്നാൽ അവർ അങ്ങനെ ചെയ്യുന്നില്ലെന്നും, കേന്ദ്രസർക്കാർ ഈ വകുപ്പുകളെല്ലാം അവരുടെ കീഴിൽത്തന്നെ വയ്ക്കുകയാണെന്നും തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോഴത്തെ സർക്കാരിന്റെ “ദയനീയ പരാജയം” കാരണം രാഷ്ട്രീയ നിലയിൽ ഒരു വ്യത്യാസം വരുത്തുന്നതിന് തുടക്കം കുറിയ്ക്കാൻ വേണ്ടി ദേശീയരാഷ്ട്രീയത്തിന്റെ ഭാഗമാകാനുള്ള ആഗ്രഹം, ശനിയാഴ്ച, തെലങ്കാന രാഷ്ട്രീയ സമിതിയുടെ ഒരു യോഗത്തിൽ അദ്ധ്യക്ഷം വഹിച്ചതിനുശേഷം, റാവു പരസ്യപ്പെടുത്തി.

“ഇപ്പോഴുള്ള രാഷ്ട്രീയ വ്യവസ്ഥിതി ദയനീയമായി പരാജയപ്പെട്ടതിനാൽ, രാജ്യത്തിന്റെ രാഷ്ട്രീയ നിലയിൽ ഒരു മാറ്റം വരുത്താൻ ഞാൻ ദേശീയരാഷ്ട്രീയത്തിന്റെ ഭാഗമാകാൻ നോക്കുന്നു. ജനാധിപത്യത്തിന്റെ 70 വർഷങ്ങൾക്കു ശേഷവും ഒരു മാറ്റവും കണ്ടെത്താൻ ആളുകൾക്ക് കഴിയത്ത സ്ഥിതിയ്ക്ക്, ദേശീയ രാഷ്ട്രീയത്തിൽ ഗുണപരമായ ഒരു മാറ്റത്തിന്റെ ആവശ്യം വളരെയധികമുണ്ട്,” അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *