ഇന്ത്യൻ ഷൂട്ടർമാരായ ഷഹ്സർ റിസ്‌വിയും, മേഹുലി ഘോഷും അവരുടെ അന്താരാഷ്ട്രതലത്തിലെ ആദ്യമത്സരത്തിൽ, മെക്സിക്കോയിൽ നടക്കുന്ന അന്താരാഷ്ട്ര ഷൂട്ടിംഗ് സ്പോർട്സ് ഫെഡറേഷൻ വേൾഡ് കപ്പിൽ മെഡൽ നേടി.
ഷഹ്സർ റിസ്‌വി, ലോക കപ്പിൽ തന്റെ ആദ്യ സീനിയർ മത്സരത്തിൽ, പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിംഗിൽ സ്വർണ്ണമെഡൽ നേടി.
മേഹുലി ഘോഷ്, തന്റെയും ആദ്യ ലോക കപ്പ് മത്സരത്തിൽ വനിതാ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ വെങ്കലം നേടി.
ഫൈനലിൽ 242. 3 സ്കോർ കരസ്ഥമാക്കി റിസ്‌വി, ഒരു ഒളിമ്പിക് താരത്തെ തോൽപ്പിക്കുകയും, പുതിയ ലോക റെക്കോഡ് സ്ഥാപിക്കുകയും ചെയ്തു.
219 സ്കോറോടെ ജിതു റായ് വെങ്കലം നേടി. 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റളിൽ, ഇപ്പോഴത്തെ ഒളിമ്പിക് ചാമ്പ്യനായ ജർമ്മനിയുടെ ക്രിസ്റ്റ്യൻ റെയ്റ്റ്സ് 239. 7 നേടി രണ്ടാം സ്ഥാനം നേടി.
ഇന്ത്യയുടെ ഓം പ്രകാശ് മിതർവാൾ 198.4 സ്കോർ നേടി നാലാം സ്ഥാനത്തെത്തി.
അന്താരാഷ്ട്ര ഷൂട്ടിംഗ് മത്സരത്തിലെ പുതിയ സീസണിൽ ഇന്ത്യ ആദ്യം ദിനം തന്നെ 3 മെഡൽ കരസ്ഥമാക്കി. ലോക കപ്പ് മത്സരത്തിൽ ആദ്യമായി മത്സരിക്കുന്ന മേഹുലി ഘോഷ്, ഒരു വെങ്കലം നേടുകയും, വനിതാ 10 മീറ്റർ എയർ റൈഫിളിൽ 228.4 സ്കോർ നേടി ജൂനിയർ ലോക റെക്കോഡ് നേടുകയും ചെയ്തു.
കഴിഞ്ഞ വർഷം മ്യൂണിക്കിൽ നടന്ന ലോക കപ്പിൽ സ്വർണ്ണവും, ലോക കപ്പ് ഫൈനലിൽ വെള്ളിയും നേടിയ നേടിയ റൊമാനിയൻ താരം ലോറ ജോർജറ്റ കോസ്മാൻ 251.5 സ്കോർ നേടി സ്വർണ്ണ മെഡൽ നേടി. ചൈനയുടെ ഹോംഗ് ഷു 251.0 സ്കോറോടെ വെള്ളിയും നേടി.
രണ്ടാം ദിനമായ ഞായറാഴ്ച പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിളിലും, വനിതാവിഭാഗത്തിൽ 10 മീറ്റർ എയർ പിസ്റ്റളിലും ഫൈനൽ മത്സരം നടക്കും.
ദീപക് കുമാർ, രവി കുമാർ, അർജ്ജുൻ ബാബുട്ട, എന്നിവർ പുരുഷവിഭാഗത്തിലും, മഹിമ അഗർവാൾ, മനു ഭാകെർ, യശസ്വിനി സിംഗ് ദേസ്‌വാൾ എന്നിവർ വനിതാവിഭാഗത്തിലും ഇന്ത്യയ്ക്കു വേണ്ടി മത്സരിക്കും.