ലക്നൌ, ഉത്തർപ്രദേശ്
എതിരാളികളായ ബഹുജൻ സമാജ് പാർട്ടിയും, സമാജ് വാദി പാർട്ടിയും ഗോരഖ്‌പൂരിലേയും, ഫുൽപൂരിലേയും ഇടക്കാലതെരഞ്ഞെടുപ്പിൽ ഒരുമിച്ചു ചേർന്ന് മത്സരിക്കുമെന്ന എല്ലാ ഊഹാപോഹങ്ങളും അവസാനിപ്പിച്ചുകൊണ്ട്, മായാവതി നയിക്കുന്ന പാർട്ടി, ഇടക്കാല തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് സമാജ് വാദി പാർട്ടി ഞായറാഴ്ച വ്യക്തമാക്കി.
“ബഹുജൻ സമാജ് പാർട്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല എന്നാണ് എനിക്കറിയാവുന്നത്. ഇടക്കാല തെരഞ്ഞെടുപ്പു നടക്കുന്ന രണ്ടു സ്ഥലങ്ങളിലും, സമാജ് വാദി പാർട്ടി, ബി ജെ പി യെ തോൽപ്പിക്കാൻ ശക്തമായി പോരാടും” സമാജ് വാദി പാർട്ടിയിലെ സുനിൽ സിംഗ് യാദവ് മാദ്ധ്യമങ്ങളോടു പറഞ്ഞു.
യോഗി ആദിത്യനാഥ് ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രി ആയപ്പോഴാണ് ഗോരഖ്‌പൂരിൽ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വർഷം സെപ്തംബറിൽ ഉത്തർ പ്രദേശ് നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആയതിനുശേഷം, ഗോരഖ്‌പൂരിലെ ലോക് സഭാംഗത്വം ആദിത്യനാഥ് രാജിവെച്ചതുകാരണമാണ് അവിടെ സീറ്റ് ഒഴിഞ്ഞത്.
ഉത്തർപ്രദേശ് ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൌര്യ ഒഴിഞ്ഞ സീറ്റിലേക്കാണ് ഫൂൽപൂരിലേക്ക് ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രമുഖ എതിരാളികളായ സമാജ് വാദി പാർട്ടിയും, ബഹുജൻ സമാജ് പാർട്ടിയും 1993ൽ നടന്ന ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ സഖ്യം ചേർന്നിരുന്നു.
ഗോരഖ്‌പൂരിലെ സമാജ് വാദി പാർട്ടി സ്ഥാനാർത്ഥിയായിട്ട് മത്സരിക്കുന്നത്, പ്രവീൺ കുമാർ നിഷാദ് ആണ്. ബി ജെ പി യുടെ ഉപേന്ദ്ര ശുക്ലയോടും, കോൺഗ്രസ്സ് നേതാവ് സുർഹിത ചാറ്റർജി കരീമിനോടുമാണ് നിഷാദ് മത്സരിക്കുന്നത്.
ഫൂൽപൂരിൽ, നാഗേന്ദ്ര സിംഗ് പട്ടേലാണ് ബി ജെ പിയുടെ സ്ഥാനാർത്ഥി. ബി ജെ പി യുടെ കൌശലേന്ദ്ര സിംഗ് പട്ടേലിനോടും, കോൺഗ്രസ്സിന്റെ മനീഷ് മിശ്രയോടും, പട്ടേൽ എതിരിടും.
കഴിഞ്ഞ വർഷം രാജ്യസഭയിൽ നിന്നു രാജിവെച്ച, ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതി ഫൂൽപൂരിലെ ഇടക്കാലതെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു.
ഗോരഖ്‌പൂരിലെയും, ഫൂൽപൂരിലെയും ലോൿസഭ മണ്ഡലത്തിലേക്കുള്ള ഇടക്കാലതെരഞ്ഞെടുപ്പ് മാർച്ച് 11 നു നടക്കും. മാർച്ച് 14 നു വോട്ടെണ്ണും.