പ്രകാശം, ആന്ധ്രാപ്രദേശ്
പാർട്ടിയുടെ പ്രതിഷേധ പ്രകടനത്തിന് , വൈ എസ് ആർ കോൺഗ്രസ്സ് പാർട്ടി പ്രസിഡന്റ് വൈ എസ് ജഗൻ മോഹൻ റെഡ്ഡി, ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ ശിവരാമപുരം ഗ്രാമത്തിൽ തുടക്കം കുറിച്ചു.
ആന്ധ്രാപ്രദേശിന് പ്രത്യേക വിഭാഗ പദവി വേണമെന്നാണ് പാർട്ടിയുടെ ആവശ്യം.
പാർലമെന്റിന്റെ ബജറ്റ് സമ്മേളനം വീണ്ടും തുടങ്ങുന്ന ദിവസമായ മാർച്ച് 5ന് പാർലമെന്റിന്റെ മുന്നിൽ രാവിലെ ഏഴു മണി മുതൽ ധർണ്ണ നടത്താനാണ് റെഡ്ഡിയും , മറ്റു ആന്ധ്രാക്കാരും തീരുമാനിച്ചിട്ടുള്ളത്.
ഈ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വേണ്ടി സംസ്ഥാനത്തിനു നിന്ന് ആയിരത്തിലധികം ആളുകൾ, വിജയവാഡയിൽ നിന്ന് ഒരു പ്രത്യേക തീവണ്ടിയിൽ മാർച്ച് 2 ന് ഡൽഹിയിലേക്കു തിരിച്ചിട്ടുണ്ട്.
മറ്റു വലിയ നഗരങ്ങളിൽ നിന്നും കൂടുതൽ ആളുകൾ ഇതിൽ പങ്കുചേരും.
ഡൽഹിയിൽ താമസിക്കുന്ന ആളുകൾ, ഐ ഐ ടി ഡൽഹിയിലേയും, ജവഹർലാൽ നെഹ്രു സർവകലാശാലയിലേയും, ഡൽഹി സർവ്വകലാശാലയിലേയും വിദ്യാർത്ഥികൾ, എന്നിങ്ങനെയുള്ള ആന്ധ്രാക്കാരും ഈ പ്രതിഷേധത്തിൽ പങ്കുചേരും.
പ്രത്യേക വിഭാഗ പദവി വേണമെന്ന നിർദ്ദേശം, 2014 ൽ പാർലമെന്റിൽ പ്രസ്താവിക്കപ്പെടുകയും, ബി ജെ പി അടക്കമുള്ള പ്രതിപക്ഷം അതിനെ അനുകൂലിക്കുകയും ചെയ്തെങ്കിലും ഇതുവരെ നടപ്പിലാക്കിയിട്ടില്ല.