ന്യൂഡൽഹി
ഐ എൻ എക്സ് മീഡിയ കേസിൽ, ഫെബ്രുവരി 28 നു സി ബി ഐ അറസ്റ്റു ചെയ്ത, കാർത്തി ചിദംബരത്തെ, (മുൻ ധനകര്യമന്ത്രി പി ചിദംബരത്തിന്റെ മകൻ) ഇന്ദ്രാണി മുഖർജി, പീറ്റർ മുഖർജി എന്നിവരുടെ മുന്നിലെത്തിച്ച് തെളിവെടുക്കും.
ഐ എൻ എക്സ് മീഡിയയുടെ മുൻ ഡയറക്ടർമാരുടെ മുന്നിലെത്തിക്കാൻ കാർത്തിയെ അന്വേഷണ ഏജൻസി രാവിലെ മുംബൈയിലേക്കു കൊണ്ടുവന്നിട്ടുണ്ട്.
കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനുമുമ്പ് കാർത്തിക്കെതിരായുള്ള എല്ലാ തെളിവുകളും ശേഖരിക്കാനാണ് സി ബി ഐ യുടെ ശ്രമം.
“കാർത്തിയെ അവരുടെ രണ്ടുപേരുടെ മുന്നിലും വേറെ വേറെ ഹാജരാക്കും. കാർത്തി ചിദംബരത്തെ അന്വേഷണത്തിന്റെ ഭാഗമായാണ് മുംബൈയ്ക്കു കൊണ്ടുവന്നിരിക്കുന്നത്. അയാളുടെ കസ്റ്റഡി കാലാവധി തീരുന്നതിനു മുമ്പ് സി ബി യ്ക്ക് അയാൾക്കെതിരായുള്ള എല്ലാ തെളിവുകളും ശേഖരിക്കണം’ വക്താവ് മാദ്ധ്യമങ്ങളോടു പറഞ്ഞു.
പീറ്ററിനും ഇന്ദ്രാണിക്കും അവരുടെ ഐ എൻ എക്സ് മീഡിയ ലിമിറ്റഡിനും വിദേശ നിക്ഷേപ പ്രൊമോഷൻ ബോർഡിന്റെ (ഫോറിൻ ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ബോർഡിന്റെ) (എഫ് ഐ പി ബി) അനുമതി നേടിക്കൊടുക്കാൻ പങ്കു വഹിച്ചതിനു മെയ് 2017 ൽ എൻഫോഴ്‌സ്മെന്റ് ഡയറക്ട്രേറ്റ് കാർത്തിക്കെതിരായി കള്ളപ്പണം വെളുപ്പിക്കുന്ന കേസിന്റെ കുറ്റം ചുമത്തിയിരുന്നു.
കാർത്തിയുടെ പിതാവ് കേന്ദ്ര ധകാര്യമന്ത്രി ആയിരിക്കുമ്പോൾ, ഐ എൻ എക്സ് മീഡിയയ്ക്ക് 305 കോടി രൂപയുടെ വിദേശധനസഹായം സ്വീകരിക്കാൻ, വിദേശ നിക്ഷേപ പ്രൊമോഷൻ ബോർഡിന്റെ അനുമതി, അനധികൃതമായി നേടിക്കൊടുത്തു എന്നാണ് കാർത്തിയ്ക്കെതിരെയുള്ള ആരോപണം.