സൌദി അറേബ്യ

സൌദി അറേബ്യയിൽ, വനിതകൾക്കു മാത്രമായി നടത്തിയ മാരത്തോണിൽ, സ്ത്രീകൾ വലിയ തോതിൽ പങ്കെടുത്തു.
അൽ അഹ്സയുടെ കിഴക്കൻ പ്രവിശ്യയിലാണ് “അൽ അഹ്സ റൺ” എന്ന മൂന്നു കിലോമീറ്റർ ഓട്ടം നടന്നത്.
പ്രൊഫഷണലുകളും, അമേച്വറുകളും, പ്രായം കൂടിയവരും കുറഞ്ഞവരുമായി ഏകദേശം 1500 വനിതകൾ, പല വിഭാഗങ്ങളിലായി ഈ ഓട്ടത്തിൽ പങ്കെടുത്തുവെന്ന് അനഡോളു ഏജൻസി റിപ്പോർട്ടു ചെയ്തു.
പല രാജ്യങ്ങളിൽനിന്നുമുള്ള എതിരാളികളെ പിന്തള്ളി, 15 മിനുട്ടിനുള്ളിൽ ഓട്ടം പൂർത്തിയാക്കിയ സൌദി അറേബ്യയിലെ മിസ്‌ന അൽ നാസർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
സൌദി ജനറൽ ഡയറക്ട്രേറ്റ് ഓഫ് സ്പോർട്‌സ്, അൽ മൂസ ഹോസ്പിറ്റൽ, അൽ അഹ്സ മുനിസിപ്പാലിറ്റി എന്നിവരുടെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചത്.