Sun. Nov 17th, 2024

ത്രിപുര

Communist_flag_@_Kottayam_Kerala_India_2
ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ തോൽപ്പിച്ച് ബി ജെ പി

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം വന്നതിനുശേഷം, ബി ജെ പി യുടെ വിജയം കാരണം വളരെക്കാലമായിട്ട് ഇടതുപക്ഷത്തിനു വോട്ടു ചെയുന്നവരുടേയും, രാജ്യത്തെ മറ്റുള്ളവരുടേയും മനസ്സ് ഇടിഞ്ഞു.
ഇടതുപക്ഷ കേന്ദ്രമായിരുന്ന ത്രിപുരയിലും, നാഗാലാൻഡിലും ബി ജെ പി വലിയ വിജയം നേടുകയും ഞായറാഴ്ച വിജയദിവസം ആഘോഷിക്കുകയും ചെയ്തു.

കഴിഞ്ഞ 20 വർഷങ്ങളായി കമ്മ്യൂണിസ്റ്റു ഭരണത്തിലിരുന്ന ത്രിപുരയിൽ, ബി ജെ പി വൻ ഭൂരിപക്ഷം നേടുകയും മാണിക് സർക്കാറിന്റെ സി പി ഐ (എം) ഭരണത്തിന് അന്ത്യം കുറിയ്ക്കുകയും ചെയ്തു. ഇൻഡിജിനസ് പീപ്പിൾസ് ഫ്രന്റ് ഓഫ് ത്രിപുര (IPFT) യുമായി സഖ്യം ചേർന്നാണ് ബി ജെ പി തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.

ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷം നേടി ബി ജെ പി ചരിത്രം സൃഷ്ടിച്ചു.

“ബി ജെ പി, ത്രിപുരയിൽ സർക്കാർ രൂപീകരിക്കുമെന്ന് ഞാൻ കുറച്ചുനാൾ മുമ്പു പറഞ്ഞിരുന്നെങ്കിൽ ആരും വിശ്വസിക്കില്ലായിരുന്നു. ഇടതുപക്ഷ സർക്കാരിന്റെ നീണ്ട ഭരണകാലം നോക്കുമ്പോൾ, ഞങ്ങളുടെ സർക്കാർ അവിടെ വരുമോയെന്ന് ഞങ്ങൾക്കും കുറച്ചു നാൾ മുമ്പുവരെ സംശയമായിരുന്നു. ഇത് രാഷ്ട്രീയചരിത്രത്തിൽ ഒരു അസാധാരണസംഭവം ആണ്” മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൌഹാൻ പറഞ്ഞതുകൂടെ വെച്ചു നോക്കുമ്പോൾ, ബി ജെ പിക്കു പോലും ഈ വിജയം ഒരു ഞെട്ടലാണുണ്ടാക്കിയത്.

ബി ജെ പി അതിന്റെ സഖ്യകക്ഷിയായ ഐ പി എഫ് ടി യുമായിച്ചേർന്ന് മൂന്നിലൊന്നു വിജയം കരസ്ഥമാക്കി ഇടതുപക്ഷത്തിന്റെ 25 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചു.

ത്രിപുര മണ്ഡലത്തിലെ 59 സീറ്റിൽ ബി ജെ പിയും, സഖ്യകക്ഷിയായ ഐ പി എഫ് ടി യും 43 സീറ്റു നേടി. ഇടതുപക്ഷത്തിന് 16 സീറ്റിൽ ജയിക്കാനായി. ബിജെ പി 35 സീറ്റിലും, ഐ പി എഫ് ടി 8 സീറ്റിലും ആണ് ജയിച്ചത്.

മേഘാലയയിൽ, നിയമസഭ തെരഞ്ഞെടുപ്പിൽ 21 സീറ്റിൽ വിജയിച്ച് കോൺഗ്രസ്സ് അതിന്റെ സ്ഥാനം നിലനിർത്തി.

ബി ജെ പി യും സഖ്യകക്ഷിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസ്സീവ് പാർട്ടി (എൻ ഡി പി പി) യും നാഗാലാൻഡിൽ അടുത്ത സർക്കാർ രൂപീകരിക്കാനൊരുങ്ങുന്നു. ബി ജെ പി, 11 സീറ്റിലും, എൻ ഡി പി പി 16 സീറ്റിലും ജയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *