ന്യൂഡൽഹി
വിയറ്റ്നാം പ്രസിഡന്റ് ട്രാൻ ദായ് ക്വാംഗ്, മൂന്നുദിവസത്തെ രാജ്യസന്ദർശനത്തിനായി വെള്ളിയാഴ്ച ഇന്ത്യയിലെത്തും.
മാർച്ച് 2 മുതൽ മാർച്ച് 4 വരെയാണ് സന്ദർശനം. ചൈനയുടെ വർദ്ധിച്ചുവരുന്ന സ്വാധീനം തടയാൻ, അവരുടെ പങ്കാളിത്തം ശക്തിപ്പെടുത്താനായിട്ടാണ് ഈ സന്ദർശനം.
ഈ സന്ദർശനത്തിനിടയ്ക്ക് ക്വാംഗ് രാഷ്ട്രപതിയെ കാണും. പ്രധാനമന്ത്രിയുമായി ഔദ്യോഗിക ചർച്ചകൾ നടത്തും. ഇന്ത്യയിലെ പ്രമുഖരായ ബിസിനസ്സുകാരുമായും അദ്ദേഹം ആശയവിനിമയം നടത്തും.
ബിസിനസ്സുകാരും, കലാകാരന്മാരുമടങ്ങിയ 18 അംഗ പ്രതിനിധിസംഘമാണ് ക്വാംഗിന്റെ നേതൃത്വത്തിൽ ഇന്ത്യാസന്ദർശനത്തിനെത്തുന്നത്.
ഗുയെൻ തി ഹിയെനും, മന്ത്രിമാർ, പാർട്ടി നേതാക്കൾ, എന്നിവരടങ്ങിയ ഔദ്യോഗിക പ്രതിനിധികളും, ഒരു സംഘം ബിസിനസ്സ് പ്രതിനിധികളുമാണ് പ്രസിഡന്റ് ക്വാംഗിനെ അനുഗമിക്കുന്നത്.
ബുദ്ധമതക്കാരുടെ പുണ്യസ്ഥലമായ, ബീഹാറിലെ ബുദ്ധഗയ വിയറ്റ്നാം പ്രസിഡന്റ് സന്ദർശിക്കും.
ബ്രൂണെ, തായ്‌വാൻ, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, വിയറ്റ്നാം എന്നീ രാജ്യങ്ങൾ ചൈനയുടെ പരമാധികാരത്തെ ചോദ്യം ചെയ്തിട്ടുണ്ട്. അത് കൂടുതൽ സൈനിക വിന്യാസത്തിലേക്ക് നയിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 ൽ വിയറ്റ്നാം സന്ദർശിച്ചിട്ടുണ്ട്.
രണ്ടു രാജ്യങ്ങളും, ഐ ടി, ഉപഗ്രഹം, ഡബിൾ ടാക്സേഷൻ എന്നിവയൊക്കെ ഉൾപ്പെടുന്ന 12 ഉടമ്പടികളിൽ ഒപ്പുവെച്ചിരുന്നു.
രണ്ടു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധസഹകരണം ശക്തമാക്കാൻ ഇന്ത്യ വിയറ്റ്നാമിന് 500 മില്യൻ ഡോളറിന്റെ സാമ്പത്തിക സഹായം നൽകിയിരുന്നു.
2017 ൽ ഇന്ത്യയും വിയറ്റ്നാമും നയതന്ത്രബന്ധത്തിന്റെ 45ആം വർഷം ആഘോഷിച്ചു.