ന്യൂയോർക്ക്
വളരെ സങ്കീർണ്ണമായ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച്, ജർമ്മൻ സർക്കാരിന്റെ പ്രധാന ഡാറ്റാ നെറ്റ്‌വർക്ക് ഹാക്ക് ചെയ്യപ്പെട്ടതായി സർക്കാർ അധികൃതർ അറിയിച്ചു.
ചാൻസലറുടെ ഓഫീസും, മന്ത്രിസഭകളും, പാർലമെന്റും ഉപയോഗിച്ചിരുന്ന, പ്രത്യേകിച്ചും സുരക്ഷിതമായ ഒരു പ്രധാന ഡാറ്റാ നെറ്റ്‌വർക്ക് സിസ്റ്റമാണ് ഇത്.
ഹാക്കിംഗിന്റെ വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട്, ജർമ്മനിയുടെ ഇന്റലിജന്റ് സർവ്വീസുകൾ നിരീക്ഷിക്കാൻ ബാദ്ധ്യസ്ഥരായ, പാർലമെന്ററി കമ്മറ്റി വ്യാഴാഴ്ച ഒരു പ്രത്യേക യോഗം ചേർന്നുവെന്ന് ഒരു മാധ്യമം റിപ്പോർട്ടു ചെയ്തു.
“സർക്കാരിന്റെ നെറ്റ്‌വർക്കിൽ വലിയൊരു സൈബർ ആക്രമണം നേരിട്ടിട്ടുണ്ട്.” ചാൻസലർ, ആംഗല മെർക്കലിന്റെ കൺസേർവേറ്റീവ് പാർട്ടിയിലെ അംഗം ആർമിൻ ഷുസ്റ്റർ, വ്യാഴാഴ്ച മാദ്ധ്യമങ്ങളോടു പറഞ്ഞു.
“ഒരു പൊതുചർച്ച ആക്രമണകാരികൾക്ക് ഒരു മുന്നറിയിപ്പാവും, അത് അവർക്ക് നൽകാൻ ഉദ്ദേശിക്കുന്നില്ല” കൂടുതൽ വിവരങ്ങൾ നൽകാൻ വിസമ്മതിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ജർമ്മനിയുടെ ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച ആക്രമണം സ്ഥിരീകരിച്ചു. “ഒറ്റപ്പെട്ടതാണെന്നും, അതിനെ നിയന്ത്രണത്തിലാക്കിയെന്നും” പറഞ്ഞു.
റഷ്യൻ സർക്കാരിന്റെ പിന്തുണയുള്ള, ഒരു റഷ്യൻ ഹാക്കിംഗ് സംഘംത്തെയാണ് സുരക്ഷാ സ്രോതസ്സുകൾ കുറ്റപ്പെടുത്തുന്നതെന്ന് ജർമ്മൻ മാധ്യമങ്ങൾ പറയുന്നു.
പക്ഷെ, ബെർളിൻ, ഇക്കാര്യത്തെക്കുറിച്ച് പരസ്യമായി ഒന്നും പറഞ്ഞിട്ടില്ല.