പാരീസ്

വീടില്ലാത്തതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി, ഫ്രഞ്ച് പാർലമെന്റിലെ 50 അംഗങ്ങൾ തണുപ്പുള്ള ഒരു രാത്രി, രാജ്യത്തെ ഭവനരഹിതരായ ജനങ്ങൾക്കൊപ്പം തെരുവിൽ കഴിച്ചുകൂട്ടി.
ഫ്രാൻസിൽ, തണുപ്പു കാരണം വർദ്ധിച്ച ഒരു സാമൂഹ്യപ്രശ്നത്തിനു നേരെ ശ്രദ്ധ ക്ഷണിക്കാൻ വേണ്ടിയാണ് അങ്ങനെ ഒരു നീക്കം നടന്നത്.
താപനില മൈനസ് 2 ഡിഗ്രി വരെ താഴാൻ സാദ്ധ്യതയുള്ളപ്പോഴാണ്, ഫ്രഞ്ച് പാർലമെന്റ് അംഗങ്ങൾ ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽ ബുധനാഴ്ച രാത്രി തെരുവിൽ കഴിച്ചുകൂട്ടിയതെന്ന് സ്പുട്‌നിക് റിപ്പോർട്ടു ചെയ്തു.
ഈ സംരംഭം പ്രഖ്യാപിച്ചത് എറ്റാമ്പ്സ് കമ്മ്യൂണിന്റെ ഡെപ്യൂട്ടി മേയറായ മമാ സൈ ആണ്. തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരെ “കഠിനമായ ഉറക്ക”ത്തിനു പ്രേരിപ്പിക്കുകയും, ശൈത്യകാലത്തെ താപനിലയിൽ നഗരത്തിലെ, ഭവനരഹിതരായ ആളുകളുടെ കൂടെ ഐക്യദാർഢ്യം പ്രഖ്യാപിച്ച്, ഈ പ്രശ്നത്തിന്റെ ഗൌരവം മനസ്സിലാക്കിക്കൊടുക്കുകയും ചെയ്തു.
“ആളുകളെ തെരുവിൽ ജീവിക്കാനോ ഉറങ്ങാനോ ഇനി അനുവദിക്കില്ല. അത് അവസാനിപ്പിക്കണം. അതിന് ഒഴിഞ്ഞ കെട്ടിടങ്ങൾക്ക് അപേക്ഷിക്കാൻ ഞങ്ങൾ ആവശ്യപ്പെടുന്നു. ഇത് അധികാരികളിൽ ഒരാളുടെയോ രണ്ടാളുടേയോ തെറ്റല്ല, എല്ലാവരും പരാജയപ്പെട്ടു, ഞങ്ങൾക്ക് ഈ മനുഷ്യത്വരഹിതമായ സ്ഥിതി ഒരുമിച്ചുനിന്ന് അവസാനിപ്പിക്കണം” സൈ, പറഞ്ഞതായി ലേ പാരീസിയൻ റിപ്പോർട്ടു ചെയ്തു.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി, താൽക്കാലിക പാർപ്പിടം ലഭിച്ച 6000 ഭവനരഹിതരെക്കുറിച്ച് പറഞ്ഞ്, ഡെപ്യൂട്ടി മേയർ, സർക്കാർ ഒരു സ്ഥിരം കണ്ടെത്തുന്നതുവരെ ഈ പ്ലാനുമായി മുന്നോട്ടുപോകണമെന്നും ആവശ്യപ്പെട്ടു.
ഭവനരഹിതരായ ആളുകളുടെ കണക്കെടുത്തതിൽ നിന്ന് ഏകദേശം 3000 ആളുകളെങ്കിലും പാരീസിലെ തെരുവിൽ ഉറങ്ങുന്നുണ്ടെന്ന് കണ്ടെത്തി.
“ഈ വർഷം കഴിയുന്നതിനുമുമ്പ് ഒരാളുപോലും തെരുവിലോ വനത്തിലോ കഴിയേണ്ടിവരരുതെന്ന്” കഴിഞ്ഞ സെപ്റ്റംബറിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രസ്താവിച്ചിരുന്നു. എന്നാൽ ആ ലക്ഷ്യം ഇനിയും നടപ്പായിട്ടില്ല.