കാബൂൾ, അഫ്ഘാനിസ്ഥാൻ
അഫ്ഘാനിസ്ഥാനിൽ, വ്യാഴാഴ്ചയുണ്ടായ ബോംബ് സ്ഫോടനത്തിൽ രണ്ടുപേർക്ക് ജീവൻ നഷ്ടമായി.
സർക്കാർ അനുകൂല പ്രാദേശിക ആദിവാസി നേതാവ് മുഹമ്മദ് ക്വുലിന്റെ ഡ്രൈവറും ഗാർഡുമാണ് ബോംബ് സ്ഫോടനത്തിന് ഇരകളായതെന്ന് അനഡോളു ഏജൻസി പറഞ്ഞു.
ഫരിയാബ് പ്രവിശ്യയിലെ, ക്വർഗാൻ ജില്ലയിൽ, റിമോട്ട് കണ്ട്രോൾ ഉപയോഗിച്ചുള്ള ഒരു ബോംബ് സ്ഫോടനമാണ് നടത്തിയത്.
ഒരു സ്വകാര്യവാഹനത്തിൽ ഡ്രൈവർക്കും ഗാർഡിനുമൊപ്പം യാത്ര ചെയ്യവേയാണ് അപകടം ഉണ്ടായത്. മുഹമ്മദിനു പരിക്കേറ്റു.
അഫ്ഘാനിസ്ഥാന്റെ വൈസ് പ്രസിഡന്റ് ജനറലായ അബ്ദുൾ റഷീദ് ദോസ്തുമിന്റെ അടുത്ത അനുയായിയെന്നു കണക്കാക്കപ്പെടുന്ന ക്വുൽ ന്റെ നേർക്ക് മുമ്പും ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്.
ഇതുവരെ, ഏതെങ്കിലും തീവ്രവാദസംഘമോ, ആളുകളോ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.