ഇസ്ലാമാബാദ്, പാക്കിസ്താൻ
മുൾത്താൻ – സുക്കൂർ സെക്ഷനടുത്ത്, ചൈന – പാക്കിസ്താൻ സാമ്പത്തിക ഇടനാഴിയുടെ കീഴിൽ ഒരു റോഡ് നിർമ്മാണത്തിനായി 2.9 മില്യൺ ഡോളറിന്റെ കരാർ ഒരു ചൈനീസ് കമ്പനിക്കു നൽകിയതിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന് പാക്കിസ്താന്റെ ദേശീയ പാത അതോറിറ്റി മുഖ്യൻ പറഞ്ഞു.
ഏകദേശം 200 മില്ല്യൻ ഡോളർ കിഴിവ് ചൈന സ്റ്റേറ്റ് കൺസ്ട്രക്ഷൻ എഞ്ചിനീയറിംഗ് കമ്പനിക്ക് നൽകിയത്, പാക്കിസ്താൻ, 392 കിലോമീറ്റർ നീളമുള്ള ഭാഗം നിർമ്മിക്കാൻ വേണ്ടി, യഥാർത്ഥത്തിൽ പറഞ്ഞ വിലയുടെ രേഖയുടെ ഭാഗമല്ലെന്ന് ദേശീയ പാത അതോറിറ്റി അദ്ധ്യക്ഷൻ ജവ്വാദ് റഫീക്ക് മാലിക് ചൊവ്വാഴ്ച പറഞ്ഞുവെന്ന് ഒരു മാദ്ധ്യമം റിപ്പോർട്ടു ചെയ്തു.
കമ്പനി ആദ്യം സമർപ്പിച്ച യഥാർത്ഥ വിലയ്ക്കു ശേഷം, സമർപ്പിച്ച ഈ പകരം വിലയ്ക്ക് ചൈനീസ് കമ്പനിയ്ക്ക് ഈ കരാർ കൊടുത്തതെന്ന ഈ വെളിപ്പെടുത്തൽ ഈ മൾട്ടി ബില്ല്യൻ ഡോളർ ഡീലിന്റെ സുതാര്യതയെ ചോദ്യം ചെയ്യുന്നതായി.
പാക്കിസ്താൻ പീപ്പിൾസ് പാർട്ടി സെനറ്റംഗം സലീം മണ്ഡ്‌വിവാലയുടെ അദ്ധ്യക്ഷതയിൽ സെനറ്റ് സ്റ്റാൻഡിംഗ് കമ്മറ്റി യോഗം ചൊവ്വാഴ്ച നടക്കാനിരിക്കുന്നതിനുമുമ്പാണ് ദേശീയപാത അതോറിറ്റി അദ്ധ്യക്ഷന്റെ പ്രസ്താവന വരുന്നത്.
നാഷണൽ എക്കണോമിക് കൌൺസിലിന്റെ എക്സിക്യൂട്ടീവ് കമ്മറ്റി, മുൾത്താൻ – സുക്കൂർ പദ്ധതി 259 ബില്ല്യൺ രൂപയ്ക്ക് അനുവദിച്ചിരുന്നെങ്കിലും, ചൈന സ്റ്റേറ്റ് കൺസ്ട്രക്ഷൻ എഞ്ചിനീയറിംഗ് കമ്പനി 406 ബില്ല്യൺ രൂപയ്ക്കാണ് കരാർ ഉറപ്പിച്ചത്. അവർ 339 ബില്ല്യൺ രൂപയ്ക്കുള്ള ഒരു പകരം വിലയും പറഞ്ഞിരുന്നുവെന്നും മാലിക് പറഞ്ഞു.
വേറൊരു വിലയ്ക്ക് കരാർ ഉറപ്പിക്കാൻ അനുവദിക്കുന്നതിന് പി പി ആർ എ വകുപ്പുപ്രകാരം അനുമതി ഉണ്ടായിട്ടുണ്ടോയെന്ന് പാക്കിസ്താനിലെ തെഹറീക്ക് എ ഇൻസാഫ് പാർട്ടിയിലെ സെറ്റംഗം നൌമാൻ വാസിർ ഖട്ടക്ക് ചോദ്യം ചെയ്തു.