വാഷിങ്ടൺ: ലോക ബാങ്ക് പ്രസിഡന്റായി ചുമതലയേറ്റ് ഇന്ത്യൻ വംശജൻ അജയ് ബംഗ. ആദ്യമായാണ് ഒരു ഇന്ത്യൻ വംശജൻ ലോകബാങ്കിന്റെ അമരക്കാരനാകുന്നത്. കാലാവസ്ഥ വ്യതിയാനം ഉൾപ്പെടെയുള്ള ആഗോള വെല്ലുവിളികൾ കൈകാര്യം ചെയ്യുന്നതിലെ വൈദഗ്ധ്യം കണക്കിലെടുത്താണ് ബൈഡൻ ഭരണകൂടം അജയ് ബംഗയെ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. 1959 നവംബർ 19ന് പുനെയിൽ ജനിച്ച ബംഗ 2007 ൽ യുഎസ് പൗരത്വം സ്വീകരിക്കുകയായിരുന്നു. നെസ്ലെയിലാണ് അദ്ദേഹം കരിയർ ആരംഭിക്കുന്നത് പിന്നീട് പെപ്സികോയിലും മാസ്റ്റർ കാർഡ് സിഇഒ ആയിട്ടും പ്രവർത്തിച്ചു. അതിനു ശേഷം ജനറൽ അറ്റ്ലാന്റിക് വൈസ് പ്രസിഡന്റായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.