Sun. Dec 22nd, 2024
sharon murder

ഷാരോൺ വധക്കേസ് ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ നെയ്യാറ്റിൻകര അഡിഷണൽ സെഷൻ ജഡ്ജി വിദ്യാധരൻ തള്ളി. ഏറെ വിവാദം സൃഷിടിച്ച കേസിൽ അഞ്ച് മാസക്കാലമായി ഗ്രീഷ്മ അട്ടക്കുളങ്ങര ജയിലിൽ കഴിയുകയാണ്. ഗ്രീഷ്മയെ ജുഡീഷ്യല്‍ കസ്റ്റഡിയിൽ പാർപ്പിച്ച് വിചാരണ നടത്തണമെന്ന് ഷാരോണിന്റെ കുടുംബം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു. ഈ കാലയളവിൽ പ്രതിക്ക് ജാമ്യാപേക്ഷയുമായി മുന്നോട്ടു പോകാമെന്നും കോടതി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ​പ്രതി നൽകിയ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. കേസിന്റെ വിചാരണ ഉടൻ ആരംഭിക്കുമെന്നാണ് സൂചന.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.