Mon. Dec 23rd, 2024

രാജ്യത്ത് 2000 കടന്ന് കോവിഡ്‌ കേസുകള്‍. 24 മണിക്കൂറിനുള്ളിൽ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത് 2,151 പുതിയ കേസുകള്‍. കഴിഞ്ഞ 152 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. കൊറോണ വൈറസ് കേസുകളുടെ എണ്ണം 11,903 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.51 ശതമാനമാണ്. ഏറ്റവും ഒടുവിൽ റിപ്പോർട്ട് ചെയ്ത ഏഴ് മരണങ്ങൾ ഉൾപ്പെടെ മരണസംഖ്യ 5,30,848 ആയി ഉയർന്നു. മരണനിരക്ക് 1.19 ശതമാനമാണ്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.