Mon. Dec 23rd, 2024

അമേരിക്കയിലെ സിഖ് ഗുരുദ്വാരയിലുണ്ടായ വെടിവെപ്പിൽ രണ്ടു പേർക്ക് പരിക്കേറ്റതായി പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. പ്രദേശിക സമയം ഉച്ചക്ക് 2.30ന് കാലിഫോർണിയയിലെ സാക്രമെന്‍റോ കൗണ്ടിയിലെ ഗുരുദ്വാരയിലാണ് വെടിവെപ്പ് നടന്നത്. ആക്രമിക്കായി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. മൂന്നു പേരാണ് ആക്രമണം നടത്തിയതെന്ന് സാക്രമെന്‍റോ കൗണ്ടി പൊലീസ് വക്താവ് അമർ ഗാന്ധി പറഞ്ഞു. വെടിവെപ്പിന് പിന്നിൽ വിദ്വേഷമ പരസ്പരം അറിയാവുന്ന രണ്ടു പേരാണ് വെടിവെപ്പ് നടത്തിയതെന്നും അമർ ഗാന്ധി വ്യക്തമാക്കി. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.