Mon. Dec 23rd, 2024

 

 

 

പകല്‍ പുറത്തിറങ്ങാന്‍ സാധിക്കാത്ത രീതിയില്‍ കഠിനമാണ് വേനല്‍ചൂട്. കനത്ത വെയിലിനെത്തുടര്‍ന്ന് പുറത്തിറങ്ങിയുള്ള ജോലി സമയം പുനക്രമീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും എല്ലാ തൊഴില്‍ മേഖലകള്‍ക്കും ഈ സമയക്രമം പാലിക്കാന്‍ സാധിക്കുമോ? ഇല്ലാ എന്നാണ് വിവിധ മേഖലകളിലുള്ള തൊഴിലാളികള്‍ പറയുന്നത്. ഒരു കാരണവശാലും തൊഴില്‍ സമയം മാറ്റാനോ ഒന്നോ രണ്ടോ മണിക്കൂര്‍ വിശ്രമിക്കാനോ കഴിയാത്തവര്‍. കാരണം ഓരോ മിനിറ്റിലും അന്നത്തിനുള്ള വക കണ്ടെത്താന്‍ പരിശ്രമിക്കുന്നവര്‍ ആണിവര്‍. പൊള്ളുന്ന വെയിനെ ബോധപൂര്‍വം മറന്നാലേ ഇവര്‍ക്ക് ഉപജീവനം സാധ്യമാകൂ.

അകവും പുറവും ഒരുപോലെ വേവിക്കുന്ന വേനല്‍ ചൂടില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ നിരവധിയാണ്. സ്വന്തം സുരക്ഷപോലും വകവെക്കാതെ ജോലി തുടരുന്ന തൊഴിലാളികള്‍ക്ക് തൊലി പൊള്ളി അടരല്‍ മുതല്‍ തളര്‍ച്ച, തലകറക്കം തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. രാവിലെ 11 മുതല്‍ വൈകുന്നേരം 3 മണി വരെയുള്ള സമയത്ത് നേരിട്ടുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കുക എന്നതാണ് ഇതിനുള്ള പ്രതിവിധികളില്‍ ഒന്ന്. എല്ലാ ദിവസവും ഈ സമയത്ത് ജോലി നിര്‍ത്തിവെച്ചാല്‍ എങ്ങനെ ജീവിക്കാനാണ് എന്നാണ് തൊഴിലാളികള്‍ ചോദിക്കുന്നത്.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.