Sun. Dec 22nd, 2024

കേരള തീരത്ത് ഉയർന്ന തിരമാലക്ക് സാധ്യത. ഇന്ന് വൈകീട്ട് 5.30 മുതല്‍ നാളെ രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചത്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മത്സ്യബന്ധന ബോട്ടുകൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടണമെന്നും അപകട സാധ്യത കണക്കിലെടുത്ത് ബീച്ചിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിർദേശത്തിലുണ്ട്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.