Fri. May 3rd, 2024

താലിബാന്‍ അധിനിവേശത്തിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ മാധ്യമസ്വാതന്ത്ര്യത്തിന് വിലക്കെന്ന് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിലെ 50 ശതമാനത്തിലധികം മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജോലി നഷ്ടപ്പെട്ടതായാണ് വിവരം. സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള കാരണങ്ങളാല്‍ പകുതിയോളം മാധ്യമ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടേണ്ടി വന്നെന്ന് അഫ്ഗാന്‍ ദേശീയ മാധ്യമപ്രവര്‍ത്തക യൂണിയന്‍ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലെ ദേശീയ മാധ്യമ പ്രവര്‍ത്തക ദിന പരിപാടിയില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്താക്കിയിട്ടുള്ളത്. അഫ്ഗാനിസ്ഥാനില്‍ മാധ്യമ സ്ഥാപനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരായ താലിബാന്‍ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. മിക്ക മാധ്യമ പ്രവര്‍ത്തകരും അഫ്ഗാനിസ്ഥാന്‍ വിട്ടു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് പുറമെ പല തരത്തിലുള്ള നിയന്ത്രണങ്ങളും മാധ്യമമേഖല അഭിമുഖീകരിക്കുന്നുണ്ട്. ഇതു കൂടാതെ മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള നിയമങ്ങള്‍ പ്രാവര്‍ത്തികമാക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ടെന്ന് ദേശീയ മാധ്യമപ്രവര്‍ത്തക യൂണിയന്‍ അംഗം മസ്റൂര്‍ ലുദ്ഫി പറഞ്ഞു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം