Mon. Dec 23rd, 2024

ഉത്തർപ്രദേശിൽ അഴുക്കുചാലിൽ നിന്ന് ശരീരഭാഗങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. ഉത്തർപ്രദേശിൽ നോയിഡ സെക്ടര്‍ 8 ലെ ഒരു അഴുക്കുചാലില്‍ നിന്നാണ് മനുഷ്യ ശരീരാവയവങ്ങൾ  കണ്ടെത്തിയത്. മൃതദേഹം അന്വേഷണത്തിന് അയച്ചിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ശരീരഭാഗങ്ങൾക്ക് നാലോ അഞ്ചോ ദിവസത്തെ പഴക്കമുണ്ടെന്നാണ് റിപ്പോർട്ട്. മരണപ്പെട്ടത് ആരാണെന്ന് വ്യക്തമല്ല. എന്നാൽ സ്ത്രീയുടെ ശരീരഭാഗങ്ങളാണ് കണ്ടെടുത്തിരിക്കുന്നത്.  പ്രതിയെ കണ്ടെത്തുന്നതിന്റെ ഭാഗമായി പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.