Mon. Dec 23rd, 2024

ബെംഗളൂരു റെയില്‍വേ സ്റ്റേഷനിലെ വീപ്പയ്ക്കുള്ളില്‍ നിന്നും യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. എസ്എം വി ടി റെയില്‍വെ സ്റ്റേഷന്റെ പ്രധാന ഗേറ്റിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ബംഗളൂരുവിലെ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തുന്ന മൂന്നാമത്തെ  മൃതദേഹമാണിത്. ഡിസംബറിൽ ബൈപ്പനഹള്ളിയിലും ജനുവരിയിൽ യശ്വന്ത്പുരയിലും യുവതികളുടെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മരണപ്പെട്ട യുവതിയെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. മരണപ്പെട്ട യുവതിക്ക് 30 മുതൽ 35 വയസ് വരെ  പ്രായമുണ്ടാകുമെന്ന് കര്‍ണാടക റെയില്‍വേ പോലീസ് സൂപ്രണ്ട് എസ് കെ സൗമ്യലത അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. എന്നാൽ മൂന്നു സംഭവങ്ങളുമായി ബന്ധമുണ്ടോ എന്ന വിവരം പുറത്തുവിട്ടിട്ടില്ല. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.