വയനാട് : വയനാട്ടിൽ മുത്തങ്ങ, തോല്‍പ്പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ ഇന്ന് മുതൽ ഏപ്രില്‍ 15 വരെ വിനോദസഞ്ചാരികള്‍ക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി. കര്‍ണാടക, തമിഴ്‌നാട് വനപ്രദേശങ്ങളില്‍ നിന്ന് വന്യജീവികള്‍ തീറ്റയും വെള്ളവും തേടി വയനാടന്‍ കാടുകളിലേക്ക് കൂട്ടത്തോടെ വരാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് തീരുമാനം. വേനൽച്ചൂടും വരൾച്ചയും രൂക്ഷമായ സാഹചര്യത്തിൽ വന്യജീവി സങ്കേതത്തിൽ കാട്ടുതീ ഭീഷണിയും നിലനിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ വിനോദസഞ്ചാരം വന്യജീവികളുടെ സ്വൈര്യ വിഹാരത്തിന് തടസം സൃഷ്‌ടിക്കാനും വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാകാനും സാധ്യതയുണ്ടെന്നു വിലയിരുത്തിയാണ് താല്‍ക്കാലികമായി നിരോധനം ഏർപ്പെടുത്തി പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്‌റ്റ് കണ്‍സര്‍വേറ്റര്‍ ഉത്തരവിട്ടത്.