Mon. Dec 23rd, 2024

കണ്ണിന് എന്തെങ്കിലും പ്രശ്‌നങ്ങളുള്ളവര്‍, കാഴ്ച പരിമിതി ഉള്ളവര്‍ പൊതുവെ കണ്ണട, കോണ്ടാക്ട് ലെന്‍സ്
എന്നിവയെയാണ് ആശ്രയിക്കുന്നത്. ഉപയോഗിക്കേണ്ട വിധം ഇവ ഉപയോഗിച്ചില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. പ്രത്യേകിച്ച കോണ്ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നവര്‍ വളരെ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. കോണ്ടാക്ട് ലെന്‍സ് വര്‍ഷങ്ങളായി ഉപയോഗിക്കുന്നൊരു യുവാവിന് തന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായിരിക്കുകയാണ്. യുഎസിലെ ഫ്‌ളോറിഡ സ്വദേശിയാണ് മൈക്ക് ക്രമോള്‍സിനാണ് വലുത് കണ്ണിന്റെ കാഴ്ച നഷ്ടമായിരിക്കുന്നത്. ഏഴ് വര്‍ഷമായി കോണ്ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നയാളാണ് മൈക്ക്. കോണ്ടാക്ട് ലെന്‍സ് വെയ്ക്കുന്നവര്‍ ഉറങ്ങുമ്പോള്‍ നിര്‍ബന്ധമായും ഇത് കണ്ണില്‍ നിന്ന് ഇളക്കിമാറ്റിയിട്ട് വേണം കിടക്കാന്‍. അല്ലാത്തപക്ഷം കണ്ണിന് അണുബാധകള്‍ വരാനും മറ്റ് പ്രയാസങ്ങള്‍ നേരിടാനുമെല്ലാം സാധ്യതയുണ്ട്.

ഇത്തരത്തില്‍ ലെന്‍സ് കണ്ണില്‍ നിന്ന് വയ്ക്കാതിരുന്നതിനെ തുടര്‍ന്ന് മൈക്കിന് കണ്ണിന് അണുബാധയുണ്ടാവുകയായിരുന്നു. അലര്‍ജി ആയതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കണ്ണിന്റെ രോഗാവസ്ഥയെ കുറിച്ച് മനസിലാകുന്നത്. കോണ്ടാക്ട് ലെന്‍സ് ഊരിവയ്ക്കാതെ ഉറങ്ങിയതിന് പിന്നാലെ മാംസം ഭക്ഷിക്കുന്ന ഒരു പാരസൈറ്റ് കണ്ണില്‍ തമ്പടിക്കുകയും അത് കണ്ണിനകത്തെ ദശ ഭക്ഷിച്ചത് മുഖാന്തിരം കണ്ണിന് സാരമായ പരുക്കേല്‍ക്കുകയായിരുന്നു. പാരസൈറ്റിന്റെ ആക്രമണമേറ്റ വലതുകണ്ണിന്റെ കാഴ്ച നഷ്ടമാവുകയായിരുന്നു. അതുകൊണ്ട് തന്നെ കോണ്ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നവര്‍ വളരെ ശ്രദ്ധപുലര്‍ത്തേണ്ടത് അത്യാവശ്യമാണ്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം