Mon. Dec 23rd, 2024

മണിരത്‌നം സംവിധാനം ചെയ്യുന്ന  ‘പൊന്നിയിൻ സെൽവൻ 2’ വിന്റെ ഗാനങ്ങളും ട്രെയിലറും കമൽ ഹാസൻ  റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ആദ്യ ഭാഗത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ കമല്‍  ഹസന്‍ പൊന്നിയിൻ സെൽവൻ സിനിമയാക്കാന്‍ ആഗ്രഹിച്ചിരുന്നതായി പറഞ്ഞിരുന്നു. കൽക്കി കൃഷ്‍ണമൂർത്തി എഴുതിയ നോവലിനെ ആസ്പദമാക്കി പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഏപ്രിൽ 28ന് തിയേറ്ററിൽ എത്തുന്നത്. ചിത്രത്തിന്റെ ഓഡിയോയും ട്രെയിലറും മാർച്ച് 29ന് കമൽഹാസൻ ലോഞ്ച് ചെയ്യുമെന്ന് നിർമ്മാതാക്കൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചു. ചെന്നൈ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചാണ് ചടങുകൾ നടക്കുക.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.