Mon. Dec 23rd, 2024

ദുൽഖർ സൽമാൻ – ടിനു പാപ്പച്ചൻ കൂട്ടുകെട്ടിൽ പുതിയ ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നു. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് ആണ് ചിത്രത്തിന്റെ  നിർമ്മാണം. തന്റെ സമൂഹ മാധ്യമ പേജിലൂടെയാണ് ടിനു പ്രേക്ഷകരെ ഈ വിവരം അറിയിച്ചത്. പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടായിരിക്കും സിനിമ റിലീസ് ചെയ്യുക. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ആരംഭിക്കും. കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ‘ചാവേര്‍’ ആണ് അടുത്തതായി റിലീസിന് ഒരുങ്ങുന്ന ടിനു പാപ്പച്ചൻ ചിത്രം. അതേസമയം, ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കിംഗ്‌ ഓഫ് കൊത്ത’ ഓണം റിലീസ് ആയി എത്തും. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.