Mon. Dec 23rd, 2024

തൃപ്പൂണിത്തുറ കസ്റ്റഡി മരണത്തില്‍ ജില്ലാ  ക്രൈം ബ്രാഞ്ച് ഇന്ന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. മരണപ്പെട്ട മനോഹരന്‍ പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞു വീഴുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധം കടുപ്പിക്കുകയായിരുന്നു. ഹിൽ പാലസ് സ്റ്റേഷനിലെ മുഴുവൻ പൊലീസുകാർക്ക് എതിരെയും നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. എസ് ഐ ജിമ്മി ജോസിനെ മാത്രമാണ് ഇപ്പോള്‍ സസ്പെൻ്റ്  ചെയ്തിരിക്കുന്നത്. പൊലീസ് കൈകാണച്ചിട്ടും വണ്ടി നിര്‍ത്തിയില്ലെന്ന് ആരോപിച്ച് ശനിയാഴ്ച്ചയാണ്‌ മനോഹരനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മുഖത്തടിക്കുകയും ജീപ്പില്‍ വലിച്ച് കയറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് പൊലിസ് സ്റ്റേഷനില്‍ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.